web analytics

സുൽഫിക്കർ മയൂരിയെ സംസഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി

0 761

ഇരട്ട പദവിയുട ആനുകൂല്യം കൈപ്പറ്റിയ അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ ആയ കായംകുളം നഗരസഭാ കൗൺസിലർ സുൽഫിക്കർ മയൂരിയെ സംസഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. കായംകുളം നഗരസഭാ എട്ടാം വാർഡ് കൗൺസിലർ ആയ സുല്ഫിക്കറിനെതിരെ കായംകുളം ചക്കാലമുക്ക് വിളയത്ത് റഫീഖ് നൽകിയ പരാതിയിലാണ് നടപടി. ഇരട്ട പദവിയും ശമ്പളവും ചോദ്യം ചെയ്തായിരുന്നു പരാതി. നഗരസഭാ അംഗത്വവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സ്ഥാനവും ഒന്നിച്ചു വഹിക്കുന്നുവെന്ന പരാതി ശെരിവെച്ചാണ് ഉത്തരവ്. മുൻ ചെയർമാനായ പി കെ കൊച്ചു കുഞ്ഞിനേയും സി പി ഐ യുടെ പി ടി ഹക്കീമിനേയും പരാജയപ്പെടുത്തിയാണ് എൻ സി പി സ്ഥാനാർഥിയായി ഒറ്റക്ക് മത്സരിച്ചു സുൽഫിക്കർ മയൂരി വിജയിച്ചത്. അതെ സമയം വിധിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സുൾഫിക്കർ മയൂരി പറഞ്ഞു. രണ്ടു പദവികളിലും ഓണറേറിയം മാത്രമാണ് വാങ്ങുന്നത്. ശമ്പളത്തിന്റെ പരിധിയിൽ വരില്ല. തന്നെ നിരന്തരം വേട്ടയാടുന്ന ചിലരാണ് പരാതിക്കു പിന്നിൽ. ഇവരുടെ താൽപര്യങ്ങൾക്കു വഴങ്ങില്ലെന്നും നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Leave A Reply

Your email address will not be published.