web analytics

Reservation Counter in Kayamkulam KSRTC

0 426

അധികാരികളെ കണ്ണുതുറക്കൂ..
കായംകുളത്തൊരു റിസർവേഷൻ കൗണ്ടർ…

കായംകുളത്തുനിന്നു റിസർവേഷൻ കം ഫെയർ പോയിന്റ് ഇലാത്തതിനാൽ കെഎസ്സ്ആർടിസിക്ക് ദിനംപ്രതി നഷ്ടമാകുന്നത് നിരവധി ദീർഘദൂര യാത്രക്കാരെ..!!

കർണാടക ആർടിസിക്ക് കായംകുളത്തുനിന്നു ഓൺലൈൻ റിസർവേഷൻ ഉണ്ടെന്നിരിക്കെയാണിത്..

ദേശീയപാത66ൽ കൊല്ലത്തിനും ആലപ്പുഴക്കും മദ്ധ്യേയുള്ള പ്രമുഖ പട്ടണമണ് കായംകുളം. മാവേലിക്കര, ഹരിപ്പാട് നഗരവാസികൾക്ക് പുറമെ കൃഷ്ണപുരം, ഓച്ചിറ, ഭരണിക്കാവ്, പള്ളിക്കൽ, ചെട്ടികുളങ്ങര, വള്ളികുന്നം, പത്തിയൂർ നിവാസികൾക്കും തീരദേശ മേഖലകളായ മുതുകുളം, കണ്ടല്ലൂർ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അഴിക്കൽ എന്നിവിടുള്ളവരും ആശ്രയിക്കുന്ന ഒരു ഡിപ്പോയാണ് കായംകുളം.

എന്നിരുന്നാൽ ഈ ഡിപ്പോയിൽ നിന്നും കോയമ്പത്തൂർ ഒഴികെയുള്ള പറയത്തക്ക ദീർഘദൂര സർവീസുകൾക്കൊന്നും തന്നെ ഓൺലൈൻ റിസേർവ്വേഷൻ ഇല്ല. തിരുവനന്തപുരത്തു നിന്നു വരുന്ന ദീർഘദൂര ബസ്സുകളെയാണ് ഇവിടുള്ളവർ ആശ്രയിക്കുന്നത്. എന്നാൽ ഈ സർവീസുകൾക്കൊന്നും തന്നെ കായംകുളത്തു റിസർവേഷൻ സംവിധാനം ലഭ്യമല്ല. മിക്ക ബസ്സുകൾക്കും തിരുവനന്തപുരം കൊല്ലം നിന്നുള്ള ചാർജ് കൊടുത്തു സീറ്റ് ഉറപ്പാക്കേണ്ട അവസ്ഥയാണുള്ളത്.

കായംകുളത്തു കെഎസ്സ്ആർറ്റിസിയുടെ റിസർവേഷൻ കൌണ്ടർ ഇല്ലാത്തതിനാലും ഓൺലൈൻ സൈറ്റിൽ തിരഞ്ഞാൽ കായംകുളത്തു നിന്ന് സർവീസുകൾ കാണിക്കാറില്ല എന്നതും ഇവിടെ നിന്നുള്ള യാത്രക്കാരെ മറ്റു ബസ്സുകളിൽ (സ്വകാര്യ / കർണാടക) ടിക്കറ്റ് റിസർവ് ചെയ്യാൻ പ്രേരിപ്പിക്കുന്നു.
കായംകുളത്തു നിന്നു ദിനംപ്രതി പ്രൈവറ്റ് ദീര്ഘദൂര ബസ്സുകളുടെ വർധനക്ക് കാരണവും ഇത് തന്നെ..!!!

കായംകുളം എം.എൽ.എ, നഗരസഭാ, കെഎസ്സ്ആർടിസി അധികാരികൾ എന്നിവരുടെ ശ്രദ്ധ ഈ വിഷയത്തിലേക്കു ക്ഷണിക്കുന്നു…

ഇതിനു അടിയന്തരമായി പരിഹാരം കാണുക.. കായംകുളം വഴി കടന്നു പോകുന്നയെല്ലാ ദീർഘദൂര ബസ്സുകളിലും ഓൺലൈൻ റീസർവഷൻ സംവിധാനവും യാത്രക്കാർക്ക് പ്രയോജനമാംവിധം ഡിപ്പോയിൽ റിസർവേഷൻ കൗണ്ടറും തുടങ്ങുക..

Leave A Reply

Your email address will not be published.