web analytics

എം എസ് എം എന്ന എന്റെ കലാലയം

0 343

ജീവിതം ഒരു യാത്രയാണ് ആ യാത്രക്കിടയിൽ എവിടെയോ വെച് കണ്ടു മുട്ടിയവരാണ് നാം…

കണ്ട നിമിഷങ്ങൾക്കും പരിചയപ്പെട്ട മനസ്സിനും നന്ദി,അവിടെവെച്ചാണ് നാം സഹപാഠികളും കൂട്ടുകാരുമായി തീർന്നത്.

അതേ ഈ ഇടനാഴികള്‍ എങ്ങും അവസാനികുനില്ല,അവ നമ്മുടെ മനസ്സ്‌ പോലെ അനന്ധമായി നീളുകയാണ് ഈ ഇടനാഴികളില്‍ നിന്നും പടിയിറങ്ങി പോയവര്‍ക്ക്‌ ഊര്‍ജസ്വലമായ ഹരിത സ്മരണയാണ് ഇന്നും ബാക്കി നില്‍കുന്നത്.
ഈ ഇടവഴികളിലൂടെയാണ് നാം അറിവിലേക്കും അക്ഷരത്തിലെക്കും പ്രണയത്തിലേക്കും സമരത്തിലെക്കും എത്തിച്ചേര്‍ന്നത്.

ആ പഞ്ചാര മരത്തണലും പടികളും പൈപ്പിൻ ചോട്ടിലും പള്ളിക്ക് ചാരെയും നാം പടുത്തുയർത്തിയ സൗഹൃദങ്ങൾ,ഓരോ ക്‌ളാസ് മുറികളിലും നാം പരിചയപ്പെട്ട പുതിയ മുഖങ്ങൾ , പങ്കുവെച്ച ആഹാരപ്പൊതികൾ, ചുവരുകളിൽ കോറിയിട്ട അക്ഷരകൂട്ടുകൾ, വഴിവക്കിലെ സൊറ പറച്ചിലുകൾ…

ചിതലരിച്ചു പോകാത്ത ആ ഓർമ്മകൾ മനസ്സിലാകെ തിങ്ങി നിൽക്കുന്നത് പോലെ..!!

” സച്ചാ ദോസ്ത് വഹി ഹോതാ ഹേ ! ജോ തബ് ഹമാരാ സാത് ദേതാ ഹേ, ജബ് സബ് സാത്‌ ചോട് ദെത്തെ ഹേം ! ”

വീണ്ടും പൊടിതട്ടിയെടുത്ത് മടുപ്പിക്കാത്ത ഓർമ്മകളുമായി മനസ്സിലെവിടെയോ കോറിയിട്ട നൊമ്പരങ്ങൾ പേറി ആ പകൽ വീടിന്റെ പടികളിറങ്ങുമ്പോൾ….!!

“മനസ്സിനുളളിൽ കാലം ബാക്കി തന്ന കലാലയ ഓർമകളിൽ ചിലത് മയിൽപീലി ആകാശം കാണിക്കാതെ സൂക്ഷിക്കുന്നത് പോലെ മനസ്സിന്റെ സ്പന്ദനമായി ഇന്നും നിലനിൽക്കുന്നു”

ഓരോ ക്ലാസ് മുറികലെയും ഇരിപ്പടങ്ങൾ എന്തോ പറയാൻ ബാക്കി വെച്ചത് പോലെ, പറയാതെ പോയ വാക്കുകളിൽ അറിയാതെ പോയ പ്രണയവും പറഞ്ഞു പോയ വാക്കുകളിൽ മുറിഞ്ഞു പോയ സൗഹൃദങ്ങളും ആ പകൽ വീട്ടിലെ തിരുശേഷിപ്പുകളായി അവശേഷിക്കുന്നു..

MSMഎന്ന മൂന്നക്ഷരങ്ങൾ ആ പകൽവീട് നൽകിയ 3 വർഷങ്ങൾ
മറക്കില്ല മരിക്കുവോളം…

Leave A Reply

Your email address will not be published.