web analytics

ഇതിഹാസ താരത്തിന്റെ പിറന്നാൾ ആഘോഷിച്ചു കായംകുളത്തെ അർജന്റീന ഫാൻസ്‌

Messi-brithday-celebration-kayamkulam argentina fans

0 1,058

ഫുട്ബാളിന്റെ മിശിഹാ സാക്ഷാൽ ലയണൽ ആൻഡ്രെസ് മെസ്സിയുടെ പിറന്നാൾ ആഘോഷിച്ചു കൊണ്ട് കായംകുളത്തെ ഒരു പറ്റം അർജന്റീന ഫാൻസ്‌. കായംകുളം മൽസ്യ മാർക്കറ്റിലെ കൊച്ചു ദുബായ് എന്ന് വിളിപ്പേരുള്ള സ്ഥലത്തെ കടുത്ത ആരാധകരാണ് തങ്ങളുടെ ഇഷ്ട താരത്തിന്റെ പിറന്നാൾ കേക്ക് മുറിച്ചും ,ആർപ്പു വിളിച്ചും ആഘോഷിച്ചത്. മെസ്സിയുടെ ടി ഷർട്ടിന്റെ ആകൃതിയിലാണ് കേക്ക് നിർമ്മിച്ചത്.
തന്റെ മുപ്പത്തി ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന മെസ്സി അത്ര മിന്നുന്ന ഫോമിൽ അല്ല ഈ വേൾഡ് കപ്പിൽ കളിക്കുന്നത്. പക്ഷെ അടുത്ത കളിയിൽ തങ്ങളുടെ സൂപ്പർ താരം ഗോൾ നേടി അർജന്റീനയെ ഗ്രൂപ്പ് സ്റ്റേജിലേക്ക് നയിക്കുമെന്ന് ഈ കടുത്ത ആരാധകർ വിശ്വസിക്കുന്നു. നാല് വർഷം മുന്നേ നടന്ന ബ്രസിൽ വേൾഡ് കപ്പിൽ തന്റെ പിറന്നാളിന് ശേഷം നൈജീരിയക്കെതിരെ രണ്ടു മനോഹരമായ ഗോളിലൂടെ നയിച്ചതും സാക്ഷാൽ മെസ്സി തന്നെ ആയിരുന്നു. കഴിഞ്ഞേ വേൾഡ് കപ്പിലെ ബേസ്ഡ് പ്ലയെർ കൂടി ആയ മെസ്സിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നത് കോടാനുകോടി ആളുകൾ ആവും
റഷ്യൻ വേൾഡ് കപ്പിൽ മരണ ഗ്രൂപ് എന്നറിയുന്ന ഗ്രൂപ് ഡിയിൽ ആണ് അർജന്റീന കളിക്കുന്നത്. നിർണായകമായ അവസാന കളി ചൊവ്വാഴ്ച നൈജീരിയക്കെതിരെ ഇന്ത്യൻ സമയം രാത്രി 11:30 നു നടക്കും കാത്തിരുന്നു കാണാം.

മെസ്സിയുടെ ബെർത്ഡേ ആഘോഷത്തിന്റെ വീഡിയോ :

Leave A Reply

Your email address will not be published.