web analytics

കെഎസ്‌ആർടിസി മിന്നൽ ബസും ലോറിയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

0 266

ദേശീയപാതയിൽ കായംകുളം ഒഎൻകെ ജംക്‌ഷനിൽ കെഎസ്‌ആർടിസി മിന്നൽ ബസും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവർ മരിച്ചു. ചവറ കുമ്പളത്തു കുന്നേൽ മോഹനന്റെ മകൻ സനൽകുമാറാണ് ആലപ്പുഴ മെഡിക്കല്‍ കോളജിൽ മരിച്ചത്. ബസ് ഡ്രൈവർ മുനീർ പരുക്കേറ്റ് ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്.


രാവിലെ ആറു മണിയോടെയാണ് സുൽത്താൻ ബത്തേരിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ സീറ്റിൽ നിന്ന് തെറിച്ചു പോയതിനാൽ നൂറു മീറ്ററോളം ഡ്രൈവറില്ലാതെ ഓടിയ ബസ് പാതയുടെ വശത്തേക്ക് ഇറങ്ങി നിൽക്കുകയായിരുന്നു. രാവിലെ സമയത്ത് ജംഗ്ഷനിൽ വലിയ തിരക്കില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Leave A Reply

Your email address will not be published.