web analytics

കെ പി എ സി (KPAC) അരങ്ങു വാണ കാലം

0 509

അങ്ങനെ ഒരു കാലമുണ്ടായിരുന്നു നാടക വണ്ടിയും കാത്ത് ജനങ്ങൾ ഉറക്കമുളച്ചിരുന്ന ഒരു കാലം, കമ്പ്യൂട്ടറും ടീവിയും സിനിമയും ഒക്കെ നാടിന്റെ വിനോദം എന്താകണം എന്ന് തീരുമാനിക്കും മുമ്പത്തെ കാലം, അരങ്ങിലെ ചലനങ്ങൾക്കൊത്ത് കാണികൾ ചിരിച്ചും കരഞ്ഞും കഴിഞ്ഞ നാടക കാലം, ആ കാലത്തിന്റെ താരമാണ് KPAC (kerala peoples arts club.      കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിൻബലത്തിൽ KPAC നാടക ലോകത്ത് ഒരു സുവർണ കാലഘട്ടം സൃഷ്ടിച്ചത് തോപ്പിൽ ഭാസി എന്ന കലാകാരനെ ആശ്രയിച്ചായിരുന്നു.

തോപ്പിൽ ഭാസി

ശൂരനാട് കേസിലെ പ്രതി ആയിരുന്ന തോപ്പിൽ ഭാസിയുടെ തലക്ക് സർക്കാർ ഇട്ട വില 1000 രൂപ ആയിരുന്നു, ആ തലയിൽ ഉദിച്ച “നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ് ആക്കി” എന്ന നാടകത്തിനു കേരള ചരിത്രത്തിനു ആർക്കും ഇനിയും വിലയിടാൻ കഴിഞ്ഞിട്ടില്ല. ശൂരനാട് കേസിലെ പ്രതികളുടെ കേസ് നടത്തിപ്പിന് പണം കണ്ടെത്താൻ പുസ്തക രൂപത്തിൽ എഴുതി ഇറക്കിയതാണ് ആ നാടകം പിന്നെ രംഗത്ത് വന്നു , എഴുതിയത് ഒളിവിൽ ഇരുന്ന്. നാടകത്തിനു രാഷ്ട്രീയം സമ്മാനിച്ച വിലക്കുകളും ഭീഷണികളും ഒന്നും തന്നെ പക്ഷെ നാടക പ്രവർത്തകരെ ബാധിച്ചില്ല കാരണം നാട് അവർക്കൊപ്പമുണ്ടായിരുന്നു

ഒരുപാട് തരം നാടക ശൈലികൾ മലയാളികൾക് പരിചയമുണ്ട് (തനതു നാടകം,തെരുവ് നാടകം ,പരീക്ഷണ നാടകം,ശാസ്ത്രീയ നാടകം) എന്നിട്ടും KPAC എന്തുകൊണ്ട് ഇപ്പോഴും മികച്ചതാകുന്നു എന്ന ചോദ്യത്തിന് ഒരു മറുപടിയെ ഉള്ളു, മലയാളി അവൻ ജീവിച്ച ഒരു കാലഘട്ടത്തെ ഇത്രയും വൈകാരിക പരമായും രാഷ്ട്രീയപരമായും കലാപരമായും സ്വാധിനിച്ച ഒരൊറ്റ നാടക സംഘടനയെ നമുക്ക് ഉള്ളു

1950 ൽ ആയിരുന്നു KPAC യുടെ ജനനം, ജനാർദ്ദന കുറുപ്പും രാജഗോപാലൻ നായരും രാജ്മണിയും ശ്രീനാരായണ പിള്ളയും ONV കുറുപ്പും അടങ്ങുന്ന കുറെ ചെറുപ്പക്കാരുടെ പ്രയത്നം. നവോഥാന പ്രസ്ഥാനങ്ങളും സ്വാതന്ദ്ര്യ സമരവും പുന്നപ്ര വയലാർ മൂന്ന്നേറ്റവും ഒക്കെ ഉഴുതു മറിച്ചിട്ട മലയാള മണ്ണിൽ ഒരു പുരോഗമന സാംസ്കാരിക സംരംഭം ആയിരുന്നു ലക്‌ഷ്യം, “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി” KPAC യുടെ രണ്ടാമത്തെ നാടകം ആണ്, ആദ്യ നാടകത്തിന്റെ പേര് “എന്റെ മകനാണ് ശെരി” എന്നായിരുന്നു(1951) , പിന്നീട് സർവ്വേ കല്ല്, മുടിയനായ പുത്രൻ, പുതിയ ആകാശവും പുതിയ ഭൂമിയും, അശ്വമേധവും ഒക്കെ മലയാള മനസ്സുകളിൽ ഒരുപാട് സ്വാധീനം ചെലുത്തിയ KPAC നാടകങ്ങൾ ആയിരുന്നു , പിന്നീട് ആസ്വാദകന്റെ പല നിലപാടുകളെയും മാറ്റി മറിക്കുകയായിരുന്നു KPAC നാടകങ്ങൾ

നാടകം KPAC ക്കു ഒരു രാഷ്ട്രീയ വിദ്യാഭ്യാസ പരുപാടി കൂടി ആയിരുന്നു എന്നാൽ അത് കേവലം മുദ്രവാക്യം വിളി ആകാതിരിക്കാൻ ഉള്ള ജാഗ്രത കൂടി ഉണ്ടായിരുന്നു, വൈകാരികതയും നാടകിയതയും നിറഞ്ഞ മുഹൂർത്തങ്ങളിലൂടെ ജനത്തെ പിടിച്ചിരുത്തി അവരിൽ തങ്ങൾ ഉദ്ദേശിച്ച രാഷ്ട്രീയ സന്ദേശം പകർത്തുന്നതിൽ ഈ സമിതി മറ്റാരേക്കാളും വിജയിച്ചു. നാടകത്തിൽ കളയും രാഷ്ട്രിയവും തമ്മിലുള്ള അനുയർത്ഥം കൃത്യമാക്കുന്നതിൽ തോപ്പിൽ ഭാസി തുടങ്ങി വെച്ച ശൈലി ഒരു വാൻ വിജയമായിരുന്നു ഭാസിയുടെ തന്നെ ജീവിതവും രാഷ്ട്രിയവും ആണ് അതിനു പിന്നിൽ.
വിലക്കുകളും വിരോധങ്ങളും ഭീഷണികളും വെല്ലുവിളികളും നേരിട്ട് വളരാനും വിജയിക്കാനും വേണ്ടതെല്ലാം KPAC ക്കു കിട്ടികൊണ്ടിരുന്നു. രജന സംഘാടനം അഭിനയം എന്നിങ്ങനെ പല മേഖലയിലെയും മികവുകളുടെ ഒരു കൂട്ടായ്മ അതായിരുന്നു മലയാളീടെ മനസ്സിലൂടെ ജൈത്ര യാത്ര നടത്താൻ ഈ നാടക സംഘത്തിന് അന്ന് സഹായകമായത്, അതിൽ പ്രതേകിച്ചും സംഗീതം

പാട്ടുകളുടെ പ്രചാരണത്തിന് വേറൊരു മാധ്യമത്തിന്റെയും പിൻബലം വേണ്ടി വന്നില്ല. വയലാറും, ബാബുരാജ്ഉം, ദക്ഷിണാ മൂർത്തിയും, രാഘവൻ മാസ്റ്ററും, MK അർജുനനും LPR വർമയും എല്ലാം KPAC ക്കു വേണ്ടി പാട്ടുകൾ എഴുതി, അതിൽ പാമ്പുകൾക് മാളമുണ്ട് എന്ന ഗാനം ഏറെ മലയാള ശ്രദ്ധ പിടിച്ചു പറ്റി, NN പിള്ള, പൊൻകുന്നം വർക്കി, വൈക്കം ചന്ദ്ര ശേഖരൻ നായർ ,കണിയാപുരം രാമചന്ദ്രൻ , തിക്കോടിയൻ തുടങ്ങിയവർ തിരനാടകങ്ങൾ തീർത്തു. KPAC യുടെ അരങ്ങിൽ തിളങ്ങിയ താരങ്ങളും നിരവധിയാണ്, കാമ്പിശ്ശേരി, തോപ്പിൽ കൃഷ്ണപിള്ള, O മാധവൻ, PJ ആന്റണി എന്നിങ്ങനെ ആ പട്ടിക ഒരുപാട് നീളുന്നു, P സാംബശിവൻ ബിയാട്രിസ് ശങ്കരാടി, മണവാളൻ ജോസഫ്, കവിയൂർ പൊന്നമ്മ, ഖാൻ, KP ഉമ്മർ,N ഗോവിന്ദൻ കുട്ടി, അസീസ്, തിലകൻ,അടൂർ ഭവാനി, ശ്രീലത, ഒടുവിൽ ഉണ്ണി കൃഷ്ണൻ, KPAC ലളിത ,പ്രേമ ചന്ദ്രൻ അങ്ങനെ എത്ര എത്ര പേർ.

കാലം മാറുന്നതിനൊപ്പം KPAC യിലും മാറ്റങ്ങൾ ഉണ്ടായി, മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമാണെന്ന് പഠിച്ച തത്വ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കേ അതിനെ ഒരു അനിവാര്യതയായി കാണാനും കഴിയു. ,KPAC നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്, കലയുടെയും ജീവിതത്തിന്റെയും.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വന്തം പിള്ള ആയത്കൊണ്ട് തന്നെ പാർട്ടിയിലെ മാറ്റങ്ങൾ KPAC യെയും ബാധിച്ചു പാർട്ടിയിലെ താഥ്വിക പ്രശ്നങ്ങൾ കലാകാരന്മാർക്കിടയിലും ചർച്ചയായി, 1964 ലെ പിളര്പ് അങ്ങനെ നാടക സംഘത്തിലും എത്തി,പ്രതിഭകൾ പലരും പല കാലങ്ങളിൽ സമിതി വിട്ടു പോയി, ചിലരൊക്കെ പിന്നീട് തിരിച്ചെത്തി, പലരും പല രീതിയിലും സഹകരിച്ചു,കേരളത്തിലെ നാടക രംഗത്തും കലാ രംഗത്തും ഉള്ള പ്രകത്ഭരായവരെല്ലാം (പ്രതിഭാശാലികൾ) എല്ലാം സിനിമയിലേക്കു പോയി. ആ മാറ്റത്തിൽ KPAC യിൽ പോലും ഉണ്ടായിരുന്ന പ്രഗത്ഭ വതികൾ സിനിമയിലേക്ക് പോയി, ഈ സമയത് ഒരു ഇടർച്ച മലയാള നാടക രംഗത് ഉണ്ടായി

സുവർണ കാലം എന്ന് പേര് ചൊല്ലി വിളിക്കാൻ എല്ലാ പ്രസ്ഥാനത്തിനും ഒരു കാലഘട്ടം ഉണ്ടാവും എന്നാൽ അതിന്റെവ ഗൃഹാതുരതയിൽ മാത്രം ജീവിക്കുകയല്ല അതിജീവനത്തിനു വേണ്ടത്, KPAC ക്കു ഇന്നലെകൾ മാത്രമല്ല ഇന്നുമുണ്ട്,നാടകം കാണാൻ ആളുകൾ കുറഞ്ഞിട്ടുണ്ട് എന്നാണ് പൊതുവെ ഉള്ള അഭിപ്രായം എന്നാൽ KPAC യുടെ നാടകം കാണാൻ ഇന്നുവരെ ആള് കുറഞ്ഞിട്ടില്ല, KPAC യുടെ 62 ) മത് നാടകമാണ് ഇപ്പോൾ അരങ്ങത്ത്, ഈ നാടക വണ്ടി ഇന്നും നീ നാട്ടു വഴികളിലൂടെ ഓടുന്നുണ്ട്, ഒരുങ് ഇരിക്കാൻ വേദികളും കാത്തിരിക്കാൻ ആളുകളും ഉള്ളിടത്തോളം കാലം അത് തുടരും

 

Leave A Reply

Your email address will not be published.