web analytics

ആരാണ് കൊച്ചുണ്ണി ?

0 904

കായംകുളം കൊച്ചുണ്ണി

കേരളക്കരയുടെ സ്വന്തം തസ്കരൻ.
കായംകുളം എന്ന് കേട്ടാൽ തന്നെ ഓര്മ വരുന്ന പേര്.
19 ആം നൂറ്റാണ്ടിൽ മധ്യ തിരുവിതാം കൂർ പ്രദേശത്ത് ജീവിച്ചിരുന്ന കൊച്ചുണ്ണി മോഷ്ടാവാണെകിൽ കൂടി പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സാമൂഹിക പരിഷ്കർത്താവുമായിരുന്നു. ധനവാന്മാരിൽ നിന്നും വസ്തുക്കൾ അപഹരിച്ചെടുത്തു പാവങ്ങൾക്ക് നൽകുമായിരുന്നു അയാൾ എന്ന് പറയപ്പെടുന്നു. കായംകുളത്തു ഇപ്പോഴുള്ള പണ്ടകശാല കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടർച്ച അവകാശപ്പെടുന്നു. തലമുറകളിലൂടെ വാ മൊഴിയായി പകർന്നെത്തിയ കഥകളും കേരളീയരുടെ ഓർമകളിൽ കൊച്ചുണ്ണി എന്ന വ്യക്തി മായാതെ നില്ക്കാൻ കാരണമായി. മോഷണത്തിൽ കൊച്ചുണ്ണിക്കുള്ള സാമർത്യത്തെ പറ്റി ഒട്ടനേകം കഥകൾ പ്രചാരത്തിൽ ഉണ്ട്.

Kayamkulam Kochunni Movie Poster

കൊച്ചുണ്ണിയുടെ പ്രവർത്തനങ്ങൾ അതിരു വിട്ടപ്പോൾ ഏതു വിധത്തിലും അയാളെ പിടിക്കാൻ ദിവാൻ ഉത്തരവിറക്കി. പലവട്ടം പിടിക്കപ്പെട്ടെങ്കിലും താൻ കരസ്ഥമാക്കിയ കൺകെട്ട് വിദ്യയിലൂടെയും മറ്റും തടവ് ചാടി.
പക്ഷെ ഒടുവിൽ ചതിയിലൂടെ കൊച്ചുണ്ണിയെ അവർ പിടിക്കുകയും ജല മാർഗം തിരുവന്തപുരത്തേക്ക് കൊണ്ട് പോവുകയും അവിടുത്തെ 91 ദിവസത്തെ ജയിൽവാസത്തിനൊടുവിൽ 1859 ൽ കന്നി മാസത്തിൽ തന്റെ 41 ആം വയസിൽ കൊച്ചുണ്ണി ലോകത്തോട് വിട പറഞ്ഞു. തിരുവനന്തപുരം പേട്ട ജുമാ മസ്ജിദിൽ ആണ് കൊച്ചുണ്ണിയെ കബർ അടക്കിയതെന്നു പറയപ്പെടുന്നു.

കൊച്ചുണ്ണിയുടെ കഥ ഒരുപാട് സിനിമകളിലൂടെയും നാടകങ്ങളിലൂടെയും നമ്മൾ കണ്ടിട്ടുള്ളതാണ്. മുത്തശ്ശി കഥ പോലെ നാടകത്തിനും സിനിമക്കും ടെലിവിഷൻ സീരിയലുകൾക്കുമൊക്കെ കൊച്ചുണ്ണി വിഷയമായി. 1966 ൽ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ നായക വേഷം ഇട്ടത് പ്രമുഖ നടൻ സത്യൻ മാഷ് ആയിരുന്നു. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ ജന ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. 

Movie Still – Kayamkulam Kochunni

അടുത്തുടനെ തന്നെ റിലീസിന് തയാറെടുക്കുന്ന റോഷൻ ആൻഡ്‌റൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിൽ പ്രശസ്ത നടൻ നിവിൻ പൊളി കായംകുളം കൊച്ചുണ്ണിയുടെ റോളിൽ എത്തുമ്പോൾ മലയാളത്തിലെ മഹാ നടൻ ശ്രീ മോഹൻലാൽ കൊച്ചുണ്ണിയുടെ ഉറ്റ തോഴൻ ആയ ഇത്തിക്കര പക്കിയുടെ റോളിൽ എത്തുന്നു. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്തിക്കര പാക്കിയായി വേഷമിട്ട മോഹൻലാലിൻറെ ചില ചിത്രങ്ങൾ.

Mohanlal as Ithikkara Pakki
Nivin pauly As kayamkulam Kochunni

 

 

 

 

 

 

പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരിക്കടുത്തുള്ള എടവപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ഒന്ന് മുസ്ലിം മത വിശ്വാസി ആയിരുന്ന സാക്ഷാൽ കായംകുളം കൊച്ചുണ്ണി ആണ്. മെഴുക് ചന്തനത്തിരികൾ, കഞ്ചാവ്, നാടൻ മദ്യം, വെറ്റില, അടക്ക, പുകയില എന്നിവയൊക്കെയാണ് ഇവിടുത്തെ കാണിക്ക കൊച്ചുണ്ണിയുടെ അലഞ്ഞു തിരിഞ്ഞു നടന്ന ആത്മാവ് കുറുവ സമുദായത്തിൽ പേട്ട ഒരു ഊരാളിയോട് അപേക്ഷിച്ചതിനെ തുടർന്നാണ് ഈ പ്രതിക്ഷ്ഠ സ്ഥാപിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു. മേട മാസത്തിലാണ് ഈ ക്ഷേത്രത്തിലെ ഉത്സവം.

കായംകുളം കൊച്ചുണ്ണി പ്രതിക്ഷ്ഠ.

കാലമെത്ര പോയാലും കൊച്ചുണ്ണിയുടെ ഓർമകളും കഥകളുമെല്ലാം ഇനിയും ഇവിടെ തന്നെ കാണും.

 

Leave A Reply

Your email address will not be published.