web analytics

കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

0 391

വേറിട്ട ചിത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബ്രഹ്മാണ്ഡചിത്രം…
45 കോടി മുതൽ മുടക്കിൽ 161 ദിവസം കൊണ്ട് പൂർത്തീകരിച്ച നിവിൻ പോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് രാവിലെ 7 മണിക്ക് റിലീസ് ആയി. ഇത് ആദ്യമായാണ് ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ന്യൂസ് പേപ്പറിന്റെ കൂടെ റിലീസ് ആക്കുന്നത്

റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്.

നിവിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ അതിഥി താരമായാണ് മോഹന്‍ലാല്‍ വേഷമിടുന്നത്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ വരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

നിവിന്‍പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ബോബിയും സഞ്ചയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.