web analytics

കേരളത്തിന്റെ ബുള്ളറ്റ് രാജാവ്

0 555

ഇത് നമ്മുടെ കായംകുളത്തിന്റെ അഭിമാനമായ, കേരളത്തിന്റെ “ബുള്ളറ്റ് രാജാവ് ” എന്നറിയപ്പെടുന്ന “ബുളളറ്റ് പൊന്നപ്പൻമേശരി. ”

കരുനാഗപ്പള്ളി സ്വദേശിയായ പൊന്നൻമേശരി ,1970-ൽ ആണ് കായംകുളത്ത് തന്റെ ബുള്ളറ്റ് വർക്ക്ഷോപ്പ് തുടങ്ങുന്നത്. പണ്ട് ദൂരദേശത്തു നിന്നൊക്കെ ഫോറിൻ ബൈക്കുകളും, ഇംഗ്ലണ്ട് റോയൽ ഇൻഫീൽഡ് ബുള്ളറ്റ് മോട്ടോർ സൈക്കിളും’ – പണിയാൻ പൊന്നൻമേശരിയുടെ പണിശാലയിൽ എത്തുമായിരുന്നു. അന്ന് കായംകുളത്ത്, ചുരുക്കം ചിലർക്ക് മാത്രമേ ബുള്ളറ്റ് ഉണ്ടായിരുന്നുള്ളു.

ഈ മോട്ടോർ ബൈക്കുകളുടെ യന്ത്ര ഭാഗങ്ങളൊന്നും അന്ന് വാങ്ങാൻ കിട്ടില്ല. ഇതൊക്കെ മേശരി സ്വന്തം പണിശാലയിൽ നിർമ്മിക്കും.

ഇദ്ദേഹം പണിഞ്ഞിറക്കുന്ന ബുള്ളറ്റ് ഓടിക്കാൻ നല്ല സുഖവും ,വണ്ടിക്ക് നല്ല മൈലേജും കിട്ടും. ഇദ്ദേഹം പണിയുന്ന ബുള്ളറ്റ് , സ്റ്റാർട്ട് ചെയ്യാൻ ,കിക് ലിവറിൽ മെല്ലെയൊന്ന് കാലമർത്തിയാൽ മതി. ആമ്പിയർ അഡ്ജസ്റ്റ് ചെയ്യ്ത് ബുളളറ്റ് പണിയാൻ അതിസമർസ്ഥനാണ് പൊന്നൻമേശരി. ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു നിറുത്തി കൊണ്ട് അതിന്റെ ശബ്ദം ശ്രദ്ധിച്ച് വണ്ടിയുടെ തകരാറ് എന്താണെന്ന് പൊന്നൻമേശരി പറയും.

പണ്ട് കൊമ്പൻ മീശയുമുള്ള പൊന്നൻമേശരി, ചുണ്ടിൽ കടിച്ചു പിടിച്ച, പുകയുന്ന സിഗററ്റുമായി, കാട്ടാക്കട എന്ന പോലീസ് ഓഫീസറുടെ ഉഗ്രൻശബ്ദമുള്ള ,KL V2520 എന്ന നമ്പർ, ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഓടിച്ച് വരുന്നതു കണ്ടാൽ കൊച്ചു കുട്ടിയായ എനിക്ക് പേടി തോന്നുമായിരുന്നു.

ഇദ്ദേഹത്തിന്റെ പണി ശാലയിൽ ഇദ്ദേഹത്തിന് ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നുവെങ്കിലും പൊന്നപ്പൻമേശരിക്ക് പകരക്കാരനാവാൻ അവർക്കാർക്കും കഴിഞ്ഞില്ല. ബുള്ളറ്റ് പണിയുടെ, രാജാവായ പൊന്നപ്പൻമേശരിയുടെ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു:

 

Easy Way To Get Money From Online

 

 

Leave A Reply

Your email address will not be published.