web analytics

ഒന്നാം വാർഷികം ആഘോഷിച്ച് ട്രോൾ കായംകുളം

0 448

ട്രോൾ കായംകുളത്തിന്റെ ഒന്നാം വാർഷികം ഹരിപ്പാട് ഗാന്ധിഭവൻ ആയാംപറംബ് സ്നേഹവീട്ടിലെ അച്ഛൻ അമ്മമാർക്കൊപ്പം ആഘോഷിച്ചു.

Inauguration : Sri Jayakumar ( Station Officer Haripad Fire & Rescue )

ട്രോളുകൾ നിറഞ്ഞ ഈ ലോകത്തിൽ കായംകുളത്തിന്റെ സ്വന്തം ട്രോൾ പേജ് ഒരുവർഷം പൂർത്തിയാക്കിയപ്പോൾ അത് ആഘോഷിച്ചതും വേറിട്ട് തന്നെയാണ്.

Abhilash ( Admin of Troll Kayamkulam )

ട്രോൾ കായംകുളം കുടുംബാംഗങ്ങൾ, സ്നേഹവീട്ടിലെ കുടുംബാംഗങ്ങൾ, സ്നേഹവീടിന്റെ എല്ലാം എല്ലാമായ ഷമീർ ബി ഡി സി, ഹരിപ്പാട് ഫയർ സ്റ്റേഷൻ ഓഫിസർ ശ്രീ ജയകുമാർ സാറും കുടുംബാംഗങ്ങളും വാർഷികയോഗത്തിൽ പങ്കെടുത്തു.

New Logo Publish

വെറും ട്രോളുകൾ മാത്രമല്ലാതെ ജീവ കാരുണ്യ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടു പോകാൻ ആണ് ട്രോൾ കായംകുളത്തിന്റെ തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്നേഹം നൽകിയ അച്ഛനമ്മമാർക്കൊപ്പം തങ്ങളുടെ പുതിയ ലോഗോ പ്രകാശനം നടത്തി കേക്ക് മുറിച്ചും ഭക്ഷണം കഴിച്ചും ആഘോഷിച്ചു.

ഒരു വർഷം മുന്നേ തുടങ്ങിയ ട്രോൾ കായംകുളം എന്ന ഫേസ്ബുക് ഗ്രൂപ്പും പേജും ഇന്നിപ്പോൾ ഇരുപത്തയ്യായിരത്തിലധികം ആളുകളുടെ പിന്തുണയോടെ കായംകുളത്തെ ഏറ്റവും ശ്രദ്ധയാകർഷിച്ചു നിൽക്കുന്ന ഒരു കൂട്ടായ്മ കൂടിയാണ്. ട്രോളുകളിലൂടെയും ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും മുന്നിട്ടു കൊണ്ടിരിക്കുന്ന ട്രോൾ കായംകുളത്തിനു ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജ് , വെബ്‌സൈറ്റ്, ബ്ലഡ് ഡൊണേഷൻ സെൽ എന്നിവ ഉണ്ട്.

Leave A Reply

Your email address will not be published.