web analytics

EMERGENCY RESPONSE TEAM

0 290

നമ്മുടെ നാട്ടിൽ സംഭവിക്കുന്ന അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ, പകർച്ചവ്യാധികൾ, പോലുള്ള അത്യാഹിത സന്ദർഭങ്ങളിൽ അവശ്യമായ സേവനവും രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുക അതിന് വേണ്ട പരിശീലനം സമൂഹത്തിന് നൽകുക എന്ന ലക്ഷ്യത്തോട്‌ കൂടി രൂപികരിച്ച കൂട്ടായ്മയാണ് എമർജൻസി റെസ്പോൺസ് ടിം (ERT). 1955 ലെ 12 മത് തിരുകൊച്ചി സാഹിത്യ ശാസ്ത്ര സംഘങ്ങളുടെ രജിസ്ട്രേഷൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് എമർജൻസി റെസ്പോൺസ് ടീം.
രജി നമ്പർ: ALP/TC/3/2018.

അത്യാഹിതങ്ങളുണ്ടാകുമ്പോൾ നമ്മുടെ അടിയന്തര പ്രതികരണം മൂലം നമുക്ക് ഒരു പാട് ജീവനുകൾ രക്ഷിക്കാൻ സാധിക്കും.ഇതിനായി യുവാക്കൾക്കും മുതിർന്നവർക്കും വനിതകൾക്കും കുട്ടികൾക്കും ആവശ്യമായ പരിശീലനം നൽകുക എന്നത് ഈ കൂട്ടായ്മുടെ പ്രധാന ദൗത്യമാണ്. അടിയന്തര പ്രതികരണം,സന്നദ്ധ സേവനം, ബോധവൽക്കരണം, ദുരന്തനിവാരണം, അടിയന്തര രക്ഷാപ്രവർത്തനം, റോഡ് സുരക്ഷ, അരോഗ്യ പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ സംഘടനയുടെ പ്രധാന പ്രവർത്തന മേഖലകളാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച വോളണ്ടിയേഴ്സ് ടീമും രൂപീകരിച്ചിട്ടുണ്ട്. മുഴുവൻ സർക്കാർ വകുപ്പുകളുടേയും സന്നദ്ധ സംഘടനകളുടേയും പൊതുജനങ്ങളുടേയും സഹകരണത്തോട് കൂടിയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നത്.

നസീർ.A
ചെയർമാൻ
8590 008 108

അനസ്.H
ജന.സെക്രട്ടറി
9562 436 544

OneTeam : One Mission

EMERGENCY RESPONSE TEAM,(ERT) KERALA

Team of Rapid Action,Trauma Care,Emergency Response and Rescue
Constitued Under Societies Act 1955

ഉദ്ദേശലക്ഷ്യങ്ങൾ

1.സമുഹത്തിന്റെ നന്മയ്ക്കും സുരക്ഷക്കും വേണ്ടി യാതൊരു വിധമായ പ്രതിഫലമോ പ്രശസ്തിയോ പ്രതീക്ഷിക്കാതെ സന്നദ്ധ സേവകരായി പ്രവർത്തിക്കുക.
2.രക്തദാനം, സന്നദ്ധസേവനം എന്നിവയെ പ്രോത്സാഹിപ്പിക്കുക.
3.മദ്യം മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യ വശങ്ങളെ പറ്റി ജനങ്ങളെയും യുവാക്കളെയും കുട്ടികളെയും ബോധവാന്മാരാക്കുക.
4. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും മറ്റ് അടിയന്തര ഘട്ടങ്ങളിലും സർക്കാർ ഏജൻസികളുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുക. 5.ആവശ്യഘട്ടങ്ങളിൽ പ്രത്യേക ദൗത്യവുമായി പോകുന്ന എമർജൻസി വാഹനങ്ങൾക്ക് വേണ്ട സഹായം നൽകുക.
6.നാട്ടിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ പോലുള്ള അത്യാഹിത സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുകയും ആവശ്യമായ സഹായം നൽകുകയും ചെയ്യക.
7. അപകടഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിന് കുട്ടികൾക്കും മുതിർന്നവർക്കും പരിശീലനം നൽകുക.
8. അടിയന്തര സാഹചര്യങ്ങളിൽറോഡ് സുരക്ഷാ,
ആരോഗ്യ,
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
9. അപകടങ്ങളിൽ പെടുന്നവർക്ക് പ്രഥമശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം ലഭ്യമാക്കുക.
10.റോഡ് അപകടങ്ങൾ പോലുള്ള അത്യാഹിത സന്ദർഭങ്ങളിൽ സംഭവ സ്ഥലത്ത് എത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുവാനും ഇത് മൂലമുണ്ടാകുന്ന ഗതാഗതം കുരുക്ക് നിയന്ത്രിക്കുവാനും പോലീസിനെ സഹായിക്കുക.
11.ഈ മേഖലയുമായി ബന്ധപ്പെട്ട സർക്കാരിന്റെ സന്നദ്ധ പ്രവർത്തനങ്ങളിലും പദ്ധതികളിലും സർക്കാരിനൊപ്പം പ്രവർത്തിക്കുക. 12.വാഹനാപകടങ്ങളിൽ പെടുന്നവർക്ക് വേണ്ട സഹായവും സേവനവും ലഭ്യമാക്കുക.
13.അടിയന്തര സാഹചര്യങ്ങളിൽസഹായം ആവശ്യമുള്ളവർക്ക് ജാതി-മത-ലിംഗ-വർണ്ണ വിവേചനമില്ലാതെ സേവനവും സഹായവും ലഭ്യമാകുക.
14.നാടിന്റെ നന്മക്കും സുരക്ഷക്കും വേണ്ടി ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒത്തൊരുമയോടെ ഒരേ മനസ്സോടെ പ്രവർത്തിക്കുക.

Leave A Reply

Your email address will not be published.