web analytics

യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

0 429

17 കാരിയായ യുവതി ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കായംകുളംഎരുവ കമലാല യ ത്തിൽ ഹരികൃഷ്ണനാണ്(20) അറസ്റ്റിലായത്. നവ മാധ്യമങ്ങളിലൂടെയാണ് ഇവർ തമ്മിൽ ബന്ധം ആരംഭിച്ചത്‌. സംഭവ ദിവസം പെൺകുട്ടി തന്നെ വിളിച്ചു വരുത്തുകയായിരുന്നെന്ന് ഹരികൃഷ്ണൻ പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനുമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പെൺകുട്ടി നിരന്തരം ഫോണിലൂടെ സംസാരിക്കുന്നത് വീട്ടിൽ ചോദ്യം ചെയ്തിരുന്നു.ഇതിനു ശേഷമാണ് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഭവ ദിവസം പുലർച്ചെ യുവാവിനെ വീട്ടിലേക്കു വിളിച്ചു വരുത്തി.തുടർന്ന് യുവാവിനൊപ്പം ബൈക്കിൽ കയറിപ്പോയ പെൺകുട്ടിയെ ചങ്ങൻകുളങ്ങരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യുവാവും പെൺകുട്ടിയും തമ്മിൽ ഉണ്ടായ അസ്വാരസ്യം മരണത്തിനു കാരണമായോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.സംഭവത്തിൽ രണ്ടു പേർ കൂടി പോലീസ് നിരീക്ഷണത്തിലുണ്ട്.ഓച്ചിറ എസ്.ഐ: എൻ.ഗിരീഷ്, മഹേഷ് പിള്ള, അഡീ.എസ്.ഐ:അഷ്റഫ് ,സി.പി.ഒമാരായ സന്തോഷ്, രഞ്ജിത്. ജയകൃഷ്ണൻ, ബിനിൽ രാജ്, സീമ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.

Leave A Reply

Your email address will not be published.