web analytics

ബഷീർ ഇക്കാന്റെ ദം ബിരിയാണി.

0 1,388

കള്ളന്റെ നാട്ടിലെ രുചിയൂറും ബിരിയാണിയുടെ ഉസ്താദ്.
അങ്ങനെ വിശേഷിപ്പിക്കാം മ്മടെ ബഷീർ ഇക്കാനെ.
കായംകുളം എം എസ് എം കോളജിനു എതിർവശത്തായി ബഷീർ ദം ബിരിയാണി കട എന്ന സ്ഥാപനത്തിന്റെ ഉടമ. കായംകുളത്തെ ഏറ്റവും ഡിമാൻഡ് ഉള്ള ബിരിയാണിയും ഇത് തന്നെ.
ചിക്കൻ, ബീഫ് ബിരിയാണിക്ക് പേര് കേട്ട കായംകുളത്തെ മികച്ച ഹോട്ടലുകളിൽ ഒന്ന്.
ആഹാരത്തിന്റെ വില അറിയുന്ന ഇദ്ദേഹം വിളമ്പി തരുന്ന ബിരിയാണി വേസ്റ്റ് ആക്കാനോ ബാക്കി വെക്കാനോ സമ്മതിക്കില്ല. മുഴുവൻ കഴിക്കാതെ അവിടെ നിന്ന് ഒരടി അനങ്ങാൻ പറ്റില്ല എന്ന് സാരം. വേസ്റ്റ് ആക്കി കളയുന്നവർക്ക് കടയിലേക്ക് പ്രവേശനം ഇല്ലെന്നും വേണമെങ്കിൽ പറയാം.
ദിനം പ്രതി അവിടെ വരുന്നവർക്കു വയറു നിറച്ചു നല്ല കിടിലൻ ബിരിയാണി കഴിക്കാം, കൂടാതെ ഫങ്ഷനുകൾക്ക് ആവശ്യമായ ബിരിയാണിയും ചെയ്തു കൊടുക്കും. ട്രോൾ കായംകുളത്തിന്റെ ട്രോളുകളിലൂടെയും ഫേസ്ബുക്കിലെ ഭക്ഷണത്തിനു പ്രാധാന്യം നൽകുന്ന പേജുകളിലൂടെയും പ്രശസ്തനാണ് ബഷീർ ഇക്ക.

ശെരിക്കും ബിരിയാണി വിറ്റു കാശുണ്ടാക്കൽ മാത്രമല്ല ഇദ്ദേഹത്തിന് നല്ല ഒരു മനസ്സ് കൂടെ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഇദ്ദേഹത്തിന് കായംകുളത്തുകാർക്കിടയിൽ ഇത്രയധികം പ്രസിദ്ധി നേടി കൊടുത്തതു.
നല്ല കിടിലൻ ദം ബിരിയാണി കഴിക്കാൻ ആഗ്രഹമുള്ളവർ നേരെ കായംകുളം എം എസ് എം കോളേജിന്റെ എതിർവശത്തുള്ള ബഷീർ ദം ബിരിയാണി കട എന്ന ഹോട്ടൽ വെച്ച് പിടിച്ചോള്ളു. അവിടെ നിങ്ങളെ കാത്തു സ്നേഹത്തിൽ ചാലിച്ച ബിരിയാണി വിളമ്പി തരാൻ ഒരു മനുഷ്യൻ ഉണ്ടാകും. ബാക്കിയൊക്കെ നേരിട്ട് കണ്ടും രുചിച്ചും അനുഭവിക്ക്

Leave A Reply

Your email address will not be published.