web analytics

അർജന്റീനയും ഫ്രാൻസും കൊമ്പു കോർക്കുന്നതു കാണാൻ റെഡി ആയി കൃഷ്ണപുരവും

0 294

വാശിയേറിയ നോക്ക് ഔട്ട് മത്സരങ്ങൾക്ക് തുടക്കമാകുമ്പോൾ ഇങ്ങു കായംകുളത്തും ആവേശം ഒട്ടും കുറയുന്നില്ല. നോക്ക് ഔട്ടിലെ ആദ്യ ദിനം സാക്ഷാൽ ലയണൽ മെഡിയുടെ അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റു മുട്ടുമ്പോൾ കൃഷ്ണപുരം മുക്കടയിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ലൈവ് സ്ക്രീനിങ് ഉണ്ടായിരിക്കും.
തുല്യ ശക്തരായ രണ്ടു ടീമുകൾ തമ്മിൽ മത്സരിക്കുമ്പോൾ വളരെ ആവേശത്തോടു കൂടി തന്നെയാണ് കാണികൾ മത്സരത്തിനായി കാത്തിരിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പറങ്കിപ്പട ഉറുഗ്വേയെ നേരിടും ആ മത്സരത്തിന്റെ ലൈവ് സ്‌ക്രീനിങ്ങിനെ പറ്റിയുള്ള വിവരങ്ങൾ സംഘടകർ ഇത് വരെ അറിയിച്ചിട്ടില്ല. എന്തായാലും വേൾഡ് കപ്പിലെ ആവേശം ഒട്ടും ചോരാതെ തന്നെ കായംകുളത്തെ ഫുട്ബോൾ പ്രേമികൾ ആഘോഷിക്കുകയാണ്.

സമയം : 07:30 PM
സ്ഥലം: കൃഷ്ണപുരം മുക്കട ഓപ്പൺ എയർ ഓഡിറ്റോറിയം

Leave A Reply

Your email address will not be published.