web analytics

അനിൽ പനച്ചൂരാൻ

0 335

വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാളികളുടെ മനം കവർന്ന പ്രിയ കവിയും ഗാനരചയിതാവും. 1965 നവംബർ 20 നു കായംകുളത്തു ജനനം

അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകൻ. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി,വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ:മായ, മകൾ:ഉണ്ണിമായ

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

ഗാനരചന നിർവ്വഹിച്ച ചിത്രങ്ങൾ
  • അറബിക്കഥ (2007)
  • കഥ പറയുമ്പോൾ (2007)
  • മാടമ്പി (2008)
  • സൈക്കിൾ (2008)
  • നസ്രാണി (2008)
  • ക്രേസി ഗോപാലൻ (2008)
  • മിന്നാമിന്നിക്കൂട്ടം (2008)
  • കലണ്ടർ (2009)
  • ഭ്രമരം (2009)
  • പരുന്ത്
  • ഷേക്സ്പിയർ എം.എ. മലയാളം
  • ഭഗവാൻ
  • ഡാഡികൂൾ
  • ഡ്യുപ്ലിക്കേറ്റ്
  • കപ്പലുമുതലാളി
  • ലൗഡ്‌സ്പീക്കർ
  • മകന്റെ അച്ചൻ
  • പാസഞ്ചർ
  • മലയാളി
  • സമയം
  • സ്വന്തം ലേഖകൻ
  • വിന്റർ
  • ബോഡിഗാർഡ്
  • ചേകവർ
  • നല്ലവൻ
  • ഒരിടത്തൊരു പോസ്റ്റ്മാൻ
  • ഒരു സ്മോൾ ഫാമിലി
  • പയ്യൻസ്
  • പെൺപട്ടാളം
  • റിഗ്റ്റൂൺ
  • അർജുനൻ സാക്ഷി
  • ചൈനാ ടൗൺ
  • സിറ്റി ഓഫ് ഗോഡ്
  • മാണിക്യക്കല്ല്
  • നോട്ട് ഒൗട്ട്
  • സീനിയേഴ്സ്
പ്രധാന കവിതകൾ
  • വലയിൽ വീണ കിളികൾ,
  • അനാഥൻ,
  • പ്രണയകാലം,
  • ഒരു മഴ പെയ്തെങ്കിൽ
  • കണ്ണീർക്കനലുകൾ
പുരസ്കാരങ്ങൾ
  • കണ്ണൂർ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം.
  • 2007 – Best Lyricist Award –Kadha Parayumbol, Arabikatha Asianet Film Awards.
  • 2009 – P. Bhashkaran memorial Golden Award by Kannur Kavimandalam.
  • 2013 – Pravasi Express Awards-Pravasi Express Literary Award 2013.
Source Wikipedia

Leave A Reply

Your email address will not be published.