web analytics

കായംകുളത്തു വീണ്ടും തീയേറ്ററോ ?

0 2,095

എൽമെക്‌സ്‌ ഗ്രൂപ്പിന്റെ 5 തീയേറ്റർ അടങ്ങുന്ന മൾട്ടിപ്ലസ് സമുച്ചയം കായംകുളത്ത്.

ലിങ്ക് റോഡിൽ ഉള്ള പ്രോപർട്ടിയിൽ ആകും ഈ ഷോപ്പിംഗ് കോംപ്ലസ് ഉയരുക. മികച്ച ബ്രാൻഡുകളുടെ വിപണന കേന്ദ്രവും, ഫുഡ് കോർട്ടും അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടാകുമെന്ന് എൽമെക്‌സ്‌ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ഹരീഷ് കൃഷ്ണ.

100ൽ അധികം കാറുകൾക്ക് ബേസ്‌മെന്റ് കാർ പാർക്കിങ് സൗകര്യവും ഇവിടെ ഒരുങ്ങുന്നുണ്ട്. പണി തുടങ്ങി കഴിഞ്ഞാൽ ഒന്നര രണ്ടു വർഷത്തിനുള്ളിൽ മുഴുവൻ പണിയും പൂർത്തികരിക്കാൻ ആകുമെന്നാണ് ഗ്രൂപ്പിന്റെ കണക്കു കൂട്ടൽ.

തീയേറ്റർ ഇല്ലാത്ത നാട്ടിൽ ഈ മൾട്ടി പ്ലസ് സമുച്ചയം കൂടി ഉയരുന്നതോടെ ആകെ മൊത്തം 8 തീയേറ്റർ ആകും കായംകുളത്ത്. യൂത്തന്മാരും ട്രോളന്മാരും ഈ വാർത്ത സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

 

Easy Way To Get Money From Online

 

 

Leave A Reply

Your email address will not be published.