web analytics

കായംകുളം വഴി കൊല്ലൂർ മൂകാംബിക

0 166

#കൊല്ലൂർ_മൂകാംബിക_ക്ഷേത്രം സ്‌കാനിയ AC SemiSleeper

കർണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത്‌ സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. “ആദിപരാശക്തിയാണ്” മൂകാംബികാദേവി എന്ന പേരിൽ അറിയപ്പെടുന്നത്. “മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി” എന്നീ മൂന്ന് ഭാവങ്ങളുടെ സമന്വയത്തിലാണ് ആരാധന. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബിമാരിൽ ഒരാളാണ് മൂകാംബിക എന്ന്‌ വിശ്വാസം. ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗസംഹാരിയായ “കഷായം” ഇവിടുത്തെ പ്രസാദമാണ്. ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽലും, 108 ശക്തിപീഠങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. മീനമാസത്തിലെ കൊടിയേറ്റുത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന “നവരാത്രി-വിജയദശമി” ഉത്സവവും “വിദ്യാരംഭവും” ഇവിടെ പ്രധാനമാണ്. ചണ്ഡികാഹോമം പ്രധാന വഴിപാടാണ്. മൂകാംബികയിലെ കുങ്കുമം ഭക്തർ അമൂല്യമായ കരുതുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തർ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു…

×××××××******×××××××

തിരുവനന്തപുരം നിന്നും കായംകുളം വഴി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് KSRTC സ്‌കാനിയ സർവീസ് നടത്തുന്നുണ്ട്.

സമയവിവരം :-

കായംകുളം നിന്നും മൂകാംബികയിലേക്ക് AC SEMISLEEPER
06:00pm

നിരക്ക് : ₹1181 + res charges

ഈ സർവീസിന് സീറ്റുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യാൻhttps://online.keralartc.com/oprs-web/ എന്ന സൈറ്റിൽ Kollam – Kollur എന്ന് സെർച്ച്‌ ചെയ്തു ബുക്ക്‌ ചെയ്യുക…

ഇത് കൂടാതെ വൈകിട്ട് 4 മണിക്ക് ആലപ്പുഴ നിന്നും കൊല്ലൂരിലേക്ക് സൂപ്പർ ഡീലക്സ് ബസ് സർവീസും ഉണ്ട്….

0400 pm ആലപ്പുഴ – കൊല്ലൂർ സൂപ്പർ ഡീലക്സ്

© RES OWNER

Leave A Reply

Your email address will not be published.