web analytics

വനിത ബാത്റൂമിന് വാതിലിടാൻ കഴിവില്ലാത്ത സർക്കാർ ആശുപത്രി.

0 233
പുതുതായി നിർമിച്ച കാർ ഷെഡ്

വനിത എംഎൽഎ യുടെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിൽ വനിതാ വാർഡിലെ ശൗച്യാലയത്തിന് വാതിലുകൾ ഇല്ല. ഇത്ര ശോച്യാവസ്ഥയിലുള്ള ആശുപത്രിയിൽ
ഡോക്ടർമാരുടെ വാഹനം വെയിലും മഴയയും ഏൽക്കാതെ സംരക്ഷിക്കാൻ പതിനായിരങ്ങൾ മുടക്കി കാർഷെഡ് പണിയാൻ തടസ്സമില്ല. മാത്രമല്ല ഷെഡിന്റെ മൂന്നു ഭാഗവും മറച്ചിട്ടുമുണ്ട്. ആയിരമോ രണ്ടായിരമോ മുടക്കി ടോയ്‌ലറ്റിന് കതകിടൻ നഗരസഭ ചെയർമാനും എംഎൽഎ യും സർവമാന രാഷ്ട്രീയക്കാരും അംഗങ്ങളായുള്ള എച്എംസിക്കും കഴിവില്ല.
മാസങ്ങളായി ഇതാണ് ഗവ. ആശുപത്രിയിലെ സ്ത്രീ ശൗച്യാലയത്തിന്റെ അവസ്ഥ. സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാൻ കുടുംബാംഗങ്ങളെ പുറത്തു കാവൽ നിർത്തേണ്ട അവസ്ഥ. കഷ്ടമെന്നല്ലേ പറയേണ്ടൂ. കോടികൾ മുടക്കി നിർമ്മിച്ച നൂറ് കിടക്ക വാർഡിലാണീസ്ഥിതി. അറ്റകുറ്റപണിക അടിയന്തിര കാര്യങ്ങളോ നിർവഹിക്കാൻ പ്രാപ്തിയില്ലാത്തവർ അധികാരം വിട്ടൊഴിയുക.
ആദ്യമേതന്നെ ടോയ്‌ലറ്റിന് കതകുകൾ പൂർണമായി അടക്കാൻ കഴിയാത്ത  അവസ്ഥയിലായിരുന്നു. ബലമായി അടച്ചടച്ചു ടോയ്‌ലറ്റിന്റെ കതകുകൾ ഇളകി. മൂന്നുമാസമായി ടോയ്‌ലറ്റിന്റെ കതക് പൂർണ്ണമായി ഇളകി മാറിയിട്ട്. തുടർന്ന് അന്നുമുതൽ ഈ വിഷയത്തിൽ പ്രതിഷേധം ഉണ്ടായെങ്കിലും അധികാരികളുടെ നിസ്സംഗതയാണ്
ഇങ്ങനെ തുടരുന്നത്.

സ്ത്രീ ശൗച്യാലയത്തിന്റെ അവസ്ഥ

Leave A Reply

Your email address will not be published.