web analytics

വരുമോ താലൂക്ക് ? അതോ വാഗ്‌ദാനമാകുമോ ? കാത്തിരിപ്പുമായി ഒരു പറ്റം ജനങ്ങൾ

0 719

എല്ലാ യോഗ്യതും ഉണ്ടായിട്ടും കായംകുളത്തിനെന്തു താലൂക്ക് പദവി ലഭിക്കാത്തതു?
കാല കാലങ്ങളായി ജനങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യം.
താലൂക്ക് പ്രഖ്യാപനം എന്നത് സ്ഥിരമായി ചതിക്കപ്പെടുന്ന ജനങ്ങൾക്ക് മുൻപാകെ എന്നും ഭരണാധികാരികൾ വെക്കുന്ന മോഹന വാഗ്‌ദാനമാണിത്.
താലൂക്ക് ഇന്ന് വരും നാളെ വരും എന്ന് പറയുന്നതല്ലാതെ വരുമോ ഇല്ലയോ എന്നത് ആർക്കും അറിയില്ല. അഥവാ വന്നാൽ അതെന്നാണെന്നു ചോദിച്ചാൽ കൈ മലർത്താൻ അല്ലാതെ നിവർത്തിയില്ല.

കുറച്ചു ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെകിലും താലൂക്ക് വരാൻ വേണ്ടി മഴ കാത്തിരിക്കണ വേഴാമ്പലിനെ പോലെ മിനി സിവിൽ സ്റ്റേഷൻ എന്ന പേരിൽ ഒരു കെട്ടിടം തല ഉയർത്തി എന്തിനോ വേണ്ടി എന്ന നിലയിൽ നില്പുണ്ട്. 

കായംകുളം എന്തിനു ഒരു താലൂക്ക് ആകണം ? അര പതിറ്റാണ്ടുകളിലേറെയായി അധികാരികൾ നൽകിവരുന്ന വാഗ്ധാനങ്ങളിൽ മുൻപന്തിയിൽ കാണും പക്ഷെ നടക്കില്ല എന്നത് സത്യം.
എല്ലാ യോഗ്യതയും ഉണ്ടായിട്ടും മധ്യ തിരുവിതാം കൂറിലെ ഈ പ്രധാന പട്ടണം താലൂക്ക് ഇല്ലാത്ത ഏക നഗര സഭ എന്ന പദവി അലങ്കരിക്കുന്നു.

സ്വന്തമായി താലൂക്ക് പദവിയില്ലാത്ത താലൂക്ക് ആശുപത്രി ഉള്ളതും ഇതേ കായംകുളത്തിനാണ് എന്നതും ശ്രദ്ധേയം. 1972 ൽ ഉയർന്നു വന്ന കായംകുളം താലൂക്ക് എന്ന ആശയം 2018 ലും പൂവണിഞ്ഞിട്ടില്ല. ജനങ്ങളുടെ കൂട്ടായിമകൾ സർക്കാരിനെ പലതവണ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. ഇതിനായി സെക്രട്ടറിയേറ്റിൽ സമരം നടത്തിയെങ്കിലും താലൂക്ക് തരാം എന്ന ഉറപ്പു തന്നു പിന്നെയും കായംകുളത്തുകാർ വഞ്ചിതരായി.

പിന്നീടങ്ങോട്ട് കബളിപ്പിക്കലുകളുടെയും, വാഗ്ധാനങ്ങളുടെയും ഒരു പരമ്പര തന്നെ ആയിരുന്നു . ഈ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ താലൂക്ക് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇനിയും എത്ര നാൾ കാത്തിരിക്കണമെന്ന് അറിയില്ല പക്ഷെ കാത്തിരിക്കാം. വാഗ്ധാനങ്ങൾക്കായി, കബിളിപ്പിക്കലുകൾക്കായി വീണ്ടും വീണ്ടും…!

Leave A Reply

Your email address will not be published.