web analytics

സീതത്താലി പെയ്ത കാലം

2 585

കായംകുളത്തു പുള്ളിക്കണക്കിലുള്ള ഗവണ്മെന്റ് എൽ . പി സ്കൂളിലാണ് ഞാൻ നാലാം ക്ലാസ് വരെ പഠിച്ചത് …

നാലു ക്ലാസ്സ്മുറികളും ഒരു ഓഫീസും മാത്രമുള്ള ആ ചെറിയ ലോകമാണ് ഇന്നും എന്റെ ഭൂതകാലകുളിരിന്റെ ഉറവിടം ..

അന്ന് ഒന്നാംക്ലാസ്സിൽ കൈ പിടിച്ചു കൂടെ നടന്നവരൊക്കെ തന്നെ ഇപ്പോഴും കുടെയുണ്ടെന്നുള്ളത് അതിലേറെ സുഖമുള്ള കാര്യവുമാണ് …

ഓർമ്മകൾ ചികഞ്ഞെടുക്കുമ്പോൾ മഴയും സരസ്വതിയമ്മ ടീച്ചറും അറബി സാറും ചിരിക്കുന്നുണ്ട് …

മൺകട്ട ഇടിച്ചു പൊടിച്ചു ചമ്മന്തിയുണ്ടാക്കി അരിയും കൂട്ടാനും കളിച്ചതും തലങ്ങും വിലങ്ങും ഓടിക്കളിച്ചതും പഴയൊരു സിനിമ കാണുന്നപോലെ തെളിഞ്ഞു വരുന്നു …

ഏറ്റവും പ്രീയപ്പെട്ട സീതത്താലികൾ ( രാവണൻ സീതയെ കട്ടോണ്ടു പോകുമ്പോൾ പുഷ്പകവിമാനത്തിൽ ഇരുന്നു സീത വഴി രാമലക്ഷ്മണന്മാരെ അറിയിക്കാനായി ആഭരണങ്ങൾ എറിഞ്ഞു എന്നാണ് ഐതീഹ്യം ) പെറുക്കിയെടുത്തു സ്വന്തമാക്കുന്നതിൽ ആരുന്നു അന്ന് കൗതുകം ….

സ്കൂളിന്റെ മുൻവശത്തുള്ള കല്യാണിഅമ്മുമ്മയുടെ കടയും അവിടുത്തെ പുളി മുട്ടായിയും പഞ്ചാരമുട്ടായിയും കൊതിപ്പിക്കുന്ന ചിന്തകളാണ് ….

പഠിക്കുന്ന സമയത്തു സ്വന്തമെന്നു തോന്നുന്ന ചില ചുവരുകൾ … ചെടികൾ … പൊടിമണം ..മണ്ണ് …. പിന്നെ ചെല്ലുമ്പോൾ ഒരു അപരിചിതത്വം സൃക്ഷ്ടിക്കും ..വല്ലാത്ത നഷ്ടബോധം തോന്നിപ്പിക്കും ….

#എന്റെ കൊച്ചു സ്കൂളിന്റെ ഓർമയ്ക്ക്

-ഗോപിക എസ് ഗോപൻ-

  1. Sreemol says

    Ormakalkenthu sugandham

    1. gopika says

      Ormakalkkendhu madhurayam 😊

Leave A Reply

Your email address will not be published.