web analytics

Oachira Temple

3 817

കേരളത്തിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ ഒന്നാണു ഓച്ചിറ ക്ഷേത്രം.കൊല്ലം-ആലപ്പുഴ അതിർത്തിയിൽ നാഷണൽ ഹൈവേയ്ക്കു(NH 544) സമിപമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുനത്.
‘അമ്പലമില്ലതെ ആൽതറയിൽ വാഴും ഒംകരമൂർത്തി ഓച്ചിറയിൽ’എന്ന പ്രശസ്ഥമായ സിനിമഗാനതിലെ പോലെ ചുറ്റമ്പലങ്ങലില്ല എന്നുള്ളതാണ് ഓച്ചിറയിലെ എറ്റവും വലിയ പ്രത്യേകത. ഓംകാര മൂർത്തിയായ പരബ്രന്മത്തെയാണ് ഇവിടെ ആരാധിക്കുന്നത്. നിറയെ ആൽമരങ്ങളുളള ക്ഷേത്രം പ്രകൃതിയുമായി ഇണങ്ങി ചേർന്നിരിക്കുനത്‌ ഇവിടെ കാണാൻ സാധിക്കുന്നു. 36 ഏക്കറോളം പരന്നു കിടക്കുന്ന ക്ഷേത്ര സന്നിധിയിൽ ധാരാളം ഉപദേവത പ്രതിഷ്ടകളും,ചിറകളും, കാവുകളും കാണപ്പെടുന്നു.
അത്മിയ കാര്യങ്ങൾ ഒഴിവാക്കിയാൽ ക്ഷേത്രം പ്രാധാന്യം കൊടുക്കുന്നത് അശരണയവർക്കു ആഹാരവും താമസവും സജജികരിച്ചാണ്. എല്ലാ ദിവസവും അന്നധാനം നടത്തുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രം എന്ന പ്രത്യേകതയും ഓച്ചിറയ്ക്കു സ്വന്തമാണ്.

Myth

ഓച്ചിറ ക്ഷേത്രത്തിന് ഈ പേര് വന്നതിന് പിന്നിൽ ധാരാളം ഐതിക കഥകളും പ്രചാരത്തിലുണ്ട്. ഓംകാര ചിറ/ഓം ചിറ എന്നാണ് മുൻകാലങ്ങളിൽ അറിയപ്പെട്ടിരുന്നതെന്നും അതാണ് പിന്നിട് ഓച്ചിറ ആയത് എന്നും വിശ്വസിക്കപെടുന്നു.
അതുപോലെ വളരെ പ്രചാരത്തിലുള്ള മറ്റൊരു കഥയുമുണ്ട്, പണ്ടുകാലത്ത് ഒരു ബ്രഹ്മണൻ തന്റെ സഹായിയുമായി കേരളത്തിനു തെക്കു ദേശത്തു നിന്ന് വടക്കോട്ടു യാത്ര തിരിച്ചു. ബ്രഹ്മണന്റെ സഹായി ഒരു ശിവഭക്തനായിരുന്നു യാത്ര മദ്ധ്യേ അയാൾ തന്റെ യജമാനനോട് പരബ്രന്മത്തിന്റെ രൂപം എന്താണെന്ന് ചോദിക്കുന്നു. ബ്രഹ്മണൻ അയാളെ കബളിപ്പിക്കുവനായി പരബ്രന്മത്തിനു കാളയുടെ രൂപമാണെന്നും സാധാരണക്കാര ആളുകൾക്ക് ആ രൂപത്തിൽ മാത്രമെ പരബ്രന്മത്തെ കാണാൻ സാധിക്കുകയുള്ളു എന്നും പറഞ്ഞു അതിനു ശേഷം അവർ യാത്ര തുടർന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ സഹായി സ്വയം സംസരിക്കുന്നത് കണ്ട് ബ്രഹ്മണൻ തിരിഞ്ഞ് നോക്കി, ഭാണ്ഡകെട്ടുകൾ അന്തരിക്ഷത്തിൽ നിൽക്കുന്ന കാഴ്ചയാണ് അയാൾ കണ്ടത് സഹായിയോടയാൾ കാര്യം അന്വേഷിച്ചു. ഞാനി കാളയോടാണ് സംസരിക്കുന്നത് ഇതാണ് നമ്മുടെ ഭാണ്ഡകെട്ടുകൾ ഇതുവരെ ചുമന്നതെന്നും സഹായി മറുപടി പറഞ്ഞു. ഇത് കേട്ട് അത്ഭുതപ്പെട്ട ബ്രഹ്മണൻ തനിക്ക് കാളയെ കാണാൻ കഴിയുന്നില്ലലോ തന്നെകൂടി ആ രൂപം കാണിക്കാൻ അവശ്യപ്പെടുന്നു, പെട്ടെന്നു കാളയുടെ രൂപത്തിൽ വന്ന പരബ്രന്മം സ്വരൂപത്തിൽ അവർക്കു മുൻപിൽ പ്രത്യക്ഷപ്പെടുന്നു. അതിനു ശേഷം അ ചൈതന്യം കാവിലോട്ട് മറയുന്നു തന്റെ തെറ്റു മനസിലായ ബ്രഹ്മണൻ ‘ഉണ്ട് ഈ കാവിൽ’ എന്ന് ഉറക്കെ പറയുന്നു ഈ കാവാണ് പിന്നിട് ഒണ്ടി കാവായി മാറിയത്. അന്നു മുതൽ പരബ്രന്മ സാന്നിധ്യം ഇവിടെ ഉള്ളതായി വിശ്വസിക്കുന്നു.
പണ്ടുകാലത്ത് ഇതൊരു ബുദ്ധവിഹാരകേന്ദ്രം അയിരുന്നെന്നും ചരിത്രം പറയുന്നു.

History

പത്തൊൻപതാം നുറ്റാണ്ടിൽ തിരുവിതാങ്കൂർ രാജഭരണത്തിനു കീഴിൽ ഉൾപ്പെട്ടതായിരുന്നു ഓച്ചിറയും. അന്നു നടത്തിയ സ്ഥല കണക്കെടുപ്പു വിവരശേഖരത്തിൽ ഒരു വലിയ ചിറ/ജല സംഭരണി ഓച്ചിറയിൽ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചിറ(കല്ലുകെട്ടുചിറ) കായംകുളം രാജാവിന്റെ അധികാരത്തിൽ ആയിരുന്നു, രാജാവിന്റെ പടയാളികൾ അയോധന കല അഭ്യസിച്ചതും ഓച്ചിറ പടനിലത്തായിരുന്നു.

Festival’s

▪ഓച്ചിറക്കളി – ജൂൺ മാസത്തിലാണ് ഓച്ചിറക്കളി നടക്കുന്നത്. കായകുളം രാജാവിന്റെ കാലഘട്ടത്തിൽ ഭരണ പ്രദേശത്തുള്ള 52 കരകളിലേയും പടയാളികൾ മിഥുനമാസത്തിൽ ഓച്ചിറ പടനിലത്ത് ഒത്തുചേരുകയും അവരുടെ യുദ്ധമുറകൾ പ്രദർശിപ്പിക്കുകയും ചെയ്യ്തിരുന്നു.ഇതിന്റെ ഓർമക്കായി വിവിധ കരയിലെ ആളുകൾ പടനിലത്ത് 2 സംഘമായി തിരിഞ്ഞ് യുദ്ധം ചെയ്യുന്നതുപോലെ ആയോധന അടവുകൾ കാണിക്കുന്നു.

▪പന്ത്രണ്ടു വിളക്ക് – വിശ്ചികോത്സവം എന്ന പേരിലും ഇത് അറിയപ്പെടുന്നു.എല്ലാ വർഷത്തിലും വിശ്ചികം1 മുതൽ12 ദിവസം വരെയാണ് ഈ ആഘോഷം നടക്കുന്നത്, പടനിലത്ത് കെട്ടിയിട്ടുള്ള കുടിലുകളിൽ12 ദിവസവും ആളുകൾ ഭജനം പാർക്കുന്നു.

▪ഇരുപത്തിയെട്ടാം ഓണം – എല്ലാ വർഷവും തിരുവോണം കഴിഞ്ഞിട്ടുള്ള 28 മത്തെ ദിവസമാണ് ഇത് ആഘോഷിക്കുന്നത്.വിവിധ കരകളിൽ നിന്നുള്ള വലുതും ചെറുതുമായ കെട്ടുകാളകളെ കൊട്ടു മേള ഘോഷങ്ങളോടെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നു,അതു കൊണ്ട് ഈ ഉത്സവത്തെ കാളകെട്ട് മഹോത്സവം എന്ന പേരിലും  അറിയപ്പെടുന്നു. ജാതിമതഭേദം അന്യ എല്ലാ മതസ്ഥരും ഇതിൽ പങ്കെടുക്കുന്നു.

Address

Oachira temple,Oachira P.O
Kollam
Pin-690526

How to reach

By Train – ഓച്ചിറ റെയിൽവെ സ്റ്റേഷനിൽ നിന്നു ഏതാനം മിനിട്ടുകൾ യാത്ര ചെയ്യ്താൽ ഓച്ചിറയിലെത്തിച്ചേരാം, കായംകുളം റെയിൽവെ സ്റ്റേഷനും അടുത്ത സ്റ്റേഷനാണ്

By Bus – ഓച്ചിറ ബസ് സ്റ്റാന്റാണ് എറ്റവും അടുത്ത സ്റ്റാന്റ്.എറണാകുളം- തിരുവനന്തപുരം ബസുകളെല്ലാം ഇവിടെ നിർത്തും.

By Airport – തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 98.1 കി.മീ. അകലെയായി ദേശീയപാത 544-ൽ ആണ് ഓച്ചിറ.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം 133.6 കി.മീ. അകലെയാണ് ഓച്ചിറ.

Source Wikipedia
 1. Akhil says

  Kolllam nannayittundu 👌👌👌👍👍👍

  1. Neenu says

   😊Tnx man..

 2. Anas Aaharaf says

  Neenu 😍

Leave A Reply

Your email address will not be published.