web analytics

പ്രസംഗത്തിനിടെ പൊട്ടി കരഞ്ഞു എം.എൽ.എ പ്രതിഭ

0 392

കായംകുളം: ദേശീയപാതയില്‍ കായംകുളത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ നടന്നിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്തതു ചൂണ്ടിക്കാട്ടവെ പൊതുവേദിയില്‍ പരസ്യമായി പൊട്ടിക്കരഞ്ഞ് യു. പ്രതിഭ എം.എല്‍.എ.

അപകടം നടന്നിട്ടും ഒരു അടയാളം പോലും വയ്ക്കാന്‍ ട്രാഫിക് പൊലീസ് തയാറായില്ല. അവര്‍ക്ക് പ്രശ്‌നമേ അല്ല. കാരണം മരിച്ചു പോയത് അവരുടെ ആരുമല്ലല്ലോ. ഭരണപക്ഷ എം.എല്‍.എയാണ് ഞാന്‍. എന്നിട്ടും എനിക്ക് പറയേണ്ടി വന്നു റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന്.
പ്രസംഗം ഇത്രയുമായപ്പോഴേയ്ക്കും എം.എല്‍.എ കരഞ്ഞു പോയി. ആലപ്പുഴ ജില്ലാ പൊലീസ് റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ ശുഭയാത്രയുടെ സമാപന ചടങ്ങായിരുന്നു വേദി.

“കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും തന്നിഷ്ടക്കാരായ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ക്ഷമിക്കണം കരുത്തില്ലാത്തതു കൊണ്ടല്ല”

വീണ്ടും പ്രസംഗം തുടര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് ഏറെ നേരമെടുത്താണ് എം എൽ എ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടത്.

Leave A Reply

Your email address will not be published.