web analytics

പ്രതാപകാലത്തിന്റെ ചിറകിലേറി ഒരു ഡിപ്പോ

0 420

നമ്മുടെ കായംകുളം കെ എസ് ആർ ടി സി ഡിപ്പോയെ പറ്റി Rahul Ravi Kottarathil എഴുതിയത്.

പ്രതാപകാലത്തിന്റെ ചിറകിലേറി ഒരു ഡിപ്പോ..

ബഹുമാനപ്പെട്ട അധികാരികളെ..
കേരളത്തിലെ പഴക്കം ചെന്ന ഡിപ്പോയായ കായംകുളം (എന്റെ അറിവിൽ) KSRTC യെന്ന പോലെതന്നെ അവഗണന നേരിടുകയാണ്. കഴിഞ്ഞ 10 വർഷത്തിലേറയായി ഇവിടെനിന്ന് FP ന് മുകളിലെ ക്ലാസിലെക്ക് ഒരു സർവീസുപോലും ആരംഭിച്ചിട്ടില്ല. പണ്ട് ഇവിടെ നിന്നും മലബാറിലേക്കും കോയമ്പത്തൂരിലേക്കും വണ്ടികളുണ്ടാരുന്നുവെന്നും കേട്ടിട്ടുണ്ട്. നിലവിലെ MLA ആഘോഷപൂര്‍വ്വം ഉദ്ഘാടനം നടത്തിയ 3 സർവീസുകളിൽ നിലവില്‍ ഓടുന്നത് ഒന്നു മാത്രം. എല്ലാ MLA മാരും മത്സരിച്ചു സർവീസുകൾ ആരംഭിക്കുമ്പോൾ കായംകുളത്തിന് ആ ഭാഗ്യം പോലുമില്ല. പുതിയ സർവീസിനെ പറ്റി ഡിപ്പോയിൽ തിരക്കുമ്പോള്‍ ആവശ്യത്തിന് ജീവനക്കാരില്ല എന്നാണ് കേള്‍ക്കുന്നത്. ജീവനക്കാരുടെ എണ്ണം ക്രമപ്പെടുത്തി സർവീസുകൾ നടത്തുന്നതിന് പകരം ഇവിടെ നിന്ന് ബസുകൾ മറ്റു ഡിപ്പോകളിലേക്ക് മാറ്റുന്നു. 90 ന് മുകളില്‍ ഷെഡ്യൂളുകളുണ്ടായിരുന്നിടത്ത് ഇപ്പൊ 68ൽ താഴെ.. ജനങ്ങൾക്ക് ഉപകരപ്രഥമായി ഇവിടെ നിലവില്‍ ഒന്നുമില്ല. ആകെ ആശ്വാസം ഈയിടെ തുടങ്ങിയ ഓൺലൈൻ ബുക്കിങ് ബോര്‍ഡിങ് പോയിന്റ്. എപ്പോഴും ജീവനക്കാരുള്ള ഡിപ്പോയിൽ കാമുകി കാമുകന്മാരെ പേടിച്ചു പ്ലാറ്റ്ഫോം 3 ലെ 4 ഇരിപ്പിടങ്ങളിൽ 2 എണ്ണം അടച്ചിട്ടു. എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന് കേട്ടിട്ടേയുള്ളു കായംകുളം KSRTC യില്‍ അതും കണ്ടു.ഇങ്ങനെ പഴയ പ്രതാപത്തിന്റെ പേരില്‍ ഇടുന്നതിലും നല്ലത് ഇത് ഒരു ഓപ്പറേറ്റിങ് സെന്ററാക്കുക. അപ്പോൾ ഒരു SM മാത്രം മതിയാകുമെല്ലോ. പുതിയ MD യുടെ ചിലവ് ചുരുക്കലിന്റെ ഭാഗമായി ഇത് നടത്തണമെന്ന് അപേക്ഷിക്കുന്നു. അല്ലെങ്കിൽ ഡിപ്പോ എന്നനിലയിലേക്ക് ഉയർത്തി മലബാറിലേക്കും കോട്ടയത്തിന് അപ്പുറത്തേക്കും പ്രൈവറ്റ് അതിപ്രസരമുള്ള ചെങ്ങന്നൂര്‍ അടൂര്‍ പത്തനംതിട്ട റൂട്ടിലേക്കും വണ്ടികളും ജീവനക്കാരെയും വിന്യസിക്കുക. നിലവില്‍ പ്ലാറ്റ്ഫോം 3ൽ പണിത കൌണ്ടർ ഓൺലൈൻ ബുക്കിങ് കൌണ്ടർ ആകുക. കൂടുതൽ ദീര്‍ഘദൂര സര്‍വീസുകളും നല്ല ശുചിമുറിയും വിശ്രമം സ്ഥലവും പണിയുക.. MLA ഈ പറഞ്ഞതില്‍ എന്തെങ്കിലും ചെയ്യാനോ ചെയ്യിക്കുവാനോ ആര്‍ജ്ജവം കാട്ടുക..

NB. ഡിപ്പോ പൊളിച്ചു പണിയാന്‍ അനുമതിയായി ഇനി അത് കഴിഞ്ഞ് ഉണ്ടാക്കാം എന്ന പല്ലവി പാടി വരേണ്ട..

Source KSRTC Kayamkulam

Leave A Reply

Your email address will not be published.