web analytics

കായംകുളം കൊച്ചുണ്ണി

0 981

അറിവുകൾ തേടിയുള്ള യാത്ര ആയിരുന്നില്ല മറിച്ചു ചെറുപ്പം മുതൽ ഉപ്പ പറയാറുള്ള വീരകഥകളും കാലമിത്രയായി സ്മാരകകങ്ങളോ ഓർമ്മപ്പെടുത്തലുകളോ ഇല്ലാഞ്ഞിട്ടും ഒരു ദേശത്തിന്റെ മങ്ങേലേൽക്കാത്ത മനോഹാരിതയായി മനസ്സിൽ സൂക്ഷിക്കുന്ന ഒരാളിലേക്കുള്ള പ്രയാണമാണിത്..

അതേ കായംകുളം ദേശത്തിന്(ൽ) ഇത്ര പ്രചാരം നൽകിയ(നേടിയ) മറ്റൊരു വ്യക്തി കാലമിത്രയായി ഉണ്ടോയിട്ടുണ്ടോ എന്നത് തന്നെ സംശയമാണ്…

കായംകുളം കൊച്ചുണ്ണി
* *

കൊച്ചുണ്ണിയുടെ ജീവിതവുമായി ബന്ധപ്പെട്ട് കൂടുതൽ ആധികാരികമായ തെളിവുകൾ ലഭ്യമല്ല, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയാണ് അൽപമെങ്കിലും വ്യക്തമായി കൊച്ചുണ്ണിയുടെ ജീവിതത്തെ വിവരിക്കുന്ന ഗ്രന്ഥമെങ്കിലും തലമുറകളായി വാമൊഴിയായി പ്രചരിക്കുന്ന കഥകളിലൂടെയാണ് കൊച്ചുണ്ണി ഇന്നും ജന മനസ്സുകളിൽ വീര പരിവേശത്തോടെ നിലനിൽക്കുന്നത്.

സിനിമാ സീരിയൽ നാടകങ്ങൾക്കൊക്കെ കൊച്ചുണ്ണി കഥകൾ വിഷയമായെങ്കിലും അവിശ്വസനീയമായ അവതരണവും അതിഭാവുകത്വവും നിറച് നായകന്റെ താര പരിവേശത്തിനു കോട്ടം തട്ടാത്ത നിലയിൽ തിരക്കഥയിൽ വരുത്തുന്ന മാറ്റങ്ങൾ ചരിത്രത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളെ കൂടിയാണ് വരും തലമുറയ്ക്ക് മുന്നിൽ ഇക്കൂട്ടർ വികലമാക്കി തീർത്തത്.

കായംകുളം:-കീരിക്കാട് പരിധിയിൽ കൊറ്റുകുളങ്ങരയിലാണ് അദ്ദേഹം ജനിച്ചത്,പിതാവ് അറിയപ്പെട്ട മോഷ്ടാവ് ആണെങ്കിലും വേദനകൾ നിറഞ്ഞ ബാല്യത്തിന് പ്രതീകമായിരുന്നു കൊച്ചുണ്ണി.
ദാരിദ്രത്തിൽ അധിഷ്ഠിതമായ തന്റെ കുടുംബത്തിന് തുണയെന്നോണം പത്താം വയസ്സിൽ അയൽ പ്രദേശമായ ഏവൂരിലെ ഒരു കച്ചവട സ്ഥാപനത്തിൽ ചേർന്ന് പത്തു വർഷത്തോളമവിടെ ഉപജീവന മാർഗമെന്നോണം കഴിച്ചുകൂട്ടി,തുടർന്നായിരുന്നു വിവാഹം.

പിന്നീടങ്ങോട്ട് സമ്പന്ന വർഗ്ഗത്തിന്റെയും അധികാര പ്രമുഘരുടെയും കണ്ണിലെ കരടാവുകയും ദരിദ്ര ജനങ്ങളുടെ കാവലാളായി തീരുകയുമായിരുന്നു കൊച്ചുണ്ണി..

മോഷ്ടാവാണെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതി സമത്വവാദി, സാമൂഹ്യ പരിഷ്‌കർത്താവൊക്കെയായിട്ടാണ് കൊച്ചുണ്ണിയെ വിലയിരുത്തിയിരുന്നത്.

മതഭേദമന്യേ തന്നെ ആശ്രയിക്കുന്നവർക്ക്ക് അത്താണിയായിരുന്ന കൊച്ചുണ്ണി ധാന ധർമ്മിഷ്ടരായ സമ്പന്ന വർഗത്തെ വേട്ടയാടിയിരുന്നില്ല , സ്വന്തം സമ്പാധ്യങ്ങളെക്കാൾ യാതന അനുഭവിക്കുന്നവരുടെ വേദനകൾക്കാണ് അദ്ദേഹം പ്രാമുഘ്യം നൽകിയിരുന്നത്.

നിയമ പാലകർക്ക് പിടികൊടുക്കാതെയുള്ള ഒളിവു ജീവിതങ്ങൾ കഴിച്ചു കൂട്ടിയത് കരുനാഗപ്പള്ളി,കാർത്തികപ്പള്ളി,മാവേലിക്കര താലൂക്കുകളിലായിരുന്നു.

ആയോധന കലയിലും അഭ്യാസ മുറകളിലും നൈപുണ്യം നേടിയിരുന്ന കൊച്ചുണ്ണിയെ കീഴ്പ്പെടുത്താനോ പിടിച്ചു കൊടുക്കാനോ പ്രാണ രക്ഷാർത്ഥം ആരും ധൈര്യപ്പെട്ടിരുന്നില്ല, ഒരേ സമയം 12പേരെ വരെ നേരിടാനുള്ള ആർജ്ജവും ആകാരബലവുമുള്ളവനായിരുന്നു ‘കായംകുളം കൊച്ചുണ്ണി’ എന്നത് തന്നാണ് പ്രമാണി വർഗത്തിന് പോലും ഭീതി ഉളവാക്കിയിരുന്ന മുഖ്യ ഘടകം.

അതിസാമർത്യവും ബുദ്ധി വൈഭവും പ്രകടിപ്പിച്ച നിരവധി സംഭവങ്ങൾ ഉണ്ടെങ്കിലും അതിൽ പ്രധാനമായിരുന്നു മോഷണത്തിനായി വെല്ലുവിളിച്ച തറവാട്ട് കാരണവരുടെ വെല്ലുവിളി സ്വീകരിച്ചു അദ്ദേഹമറിയാതെ പൂമുഖ വാതിലിന്റെ അകത്തെ സാക്ഷയുടെ സ്ഥാനം ചുണ്ണാമ്പ കൊണ്ട് വെളിയിൽ അടയാളമിട്ട് അന്ന് രാത്രി അവിടെ തുരന്ന് പൊന്നും പണവും മോഷ്ടിച്ച് പിറ്റേന്ന് മോഷണ മുതൽ തിരികെ നൽകിയത്, അതുപോലെ ചതിച്ചു ജയിലിലാക്കിയ സ്ത്രീയെ കൈവിലങ്ങുകൾ തകർത്തു തടവുചാടി വന്ന് കൊലപ്പെടുത്തിയതും, എന്തിനും പോന്ന കൊച്ചുപിള്ള,ബാവ,വറീത്,കൊച്ചുകുഞ്ഞു എന്നിങ്ങനെയുള്ള സഹൃദ വലയത്തിന്റെ നേതൃത്വമൊക്കെയാണ് കൊച്ചുണ്ണിയെ കായംകുളം കൊച്ചുണ്ണി എന്ന പിടികിട്ടാ പുള്ളിയുടെ മേൽവിലാസം നേടിക്കികൊടുത്തത് .

മരണം
“”””””””
നാലുപാടും കെണിയൊരുക്കി കൊച്ചുണ്ണിയെ പിടിക്കാൻ കാലങ്ങളോളം
ശ്രമിച്ചപ്പോഴൊക്കെയും അതിവിദഗ്ധമായി രക്ഷപ്പെടാറുള്ള കൊച്ചുണ്ണിയുടെ സാഹസികതയ്ക്ക് മുന്നിൽ പതറി നേരിൽ പിടിക്കുക അസാധ്യമായെന്ന് ഉറപ്പിച് വേളയിൽ തഹസിൽദാർ ഒരുക്കിയ പിൻബുദ്ധിയാണ് ഭലം കണ്ടത്, സുഹൃത്തുക്കളെ ഉപയോഗിച്ചുള്ള ചതിയിലൂടെ കൊച്ചുണ്ണിയെ പിടിക്കുകയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി, ജയിലിൽ വെച് മരണപ്പെട്ടു എന്നും അതല്ല തൂക്കിലേറ്റിയാതാവാമെന്നും അഭിപ്രായമുണ്ട് ,ഖബർ പേട്ട ജുമാ മസ്ജിദിലാണെന്നും പറയപ്പെടുന്നു.

എന്നാൽ കൊച്ചുണ്ണിയുടെ മരണം ജയിൽ രേഖകളിൽ ഇല്ലാത്തതിനാൽ
മാർഗ്ഗമധ്യേ രക്ഷപ്പെട്ട കൊച്ചുണ്ണി കൂട്ടാളികളുടെ ചതിഭയന്നു പത്തനംതിട്ട പുനലൂർ ഭാഗങ്ങളിൽ ഒളിജീവിതം നയിച്ച് ഒടുവിൽ വള്ളികുന്നം കാഞ്ഞിപ്പുഴ ഭാഗത്തുള്ള തോപ്പിൽ ഭാസിയുടെ കുടുംബത് എത്തി അവിടെ ചെറു ജോലികൾ ചെയ്ത് കഴിഞ്ഞു കൂടിയെന്നും വീട്ടുജോലി ചെയ്തിരുന്ന ഒരു സ്ത്രീയ്ക്ക് മാത്രവേ കൊച്ചുണ്ണിയുടെ പൂർവ കാല ചരിത്രം മന സ്സിലാക്കാൻ സാധിചിരുനുള്ളു 77ആം വയസ്സിൽ ക്ഷയ രോഗം മൂലമാണ് അദ്ദേഹം മരണപ്പെട്ടതെന്നും പറയപ്പെടുന്നു….

പത്തനംതിട്ട കോഴഞ്ചേരി എടപ്പാറ മലദേവർ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ ഒന്നാണ് കായംകുളം കൊച്ചുണ്ണി…

 

 

Leave A Reply

Your email address will not be published.