web analytics

K S R T C Kayamkulam

0 1,116


ആനവണ്ടി.
അതെ നമ്മുടെ സ്വന്തം കെ എസ് ആർ ടി സി. അതൊരു ഹരം തന്നെയാണ്. അതിലൊന്ന് കയറാത്ത മലയാളി ശെരിക്കും ഒരു മലയാളിയെ അല്ല. അങ്ങനെ ഉള്ള ആനവണ്ടിയെ സ്നേഹിക്കുന്ന ഒരുപറ്റം ചെറുപ്പക്കാരുണ്ട് ഈ നാട്ടിൽ. മുന്ന് വർഷം മുന്നേ രാഹുൽ രവി കൊട്ടാരത്തിൽ എന്ന ചെറുപ്പക്കാരൻ തുടങ്ങിയ കെ എസ് ആർ ടി സി എന്ന പേജിലൂടെ കെ എസ് ആർ ടി സി യുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ആണ് ഷെയർ ചെയ്തിരിക്കുന്നത്.

Rahul Ravi Kottarathil

രാഹുൽ രവിയുടെ വാക്കുകളിലൂടെ :
“2015 നവംബറിലാണ് ഈ പേജ് തുടങ്ങുന്നത്. കായംകുളത്തു നിന്നും വഴിയുമുള്ള സര്‍വീസുകളെ കൂടുതൽ ജനകീയമാക്കുക എന്നതാണ്‌ ഉദേശിക്കുന്നത്. ആദ്യമൊക്കെ എന്റെ യാത്രകളിൽ കണ്ടക്ടറോടും ഡ്രൈവറോടും വിവരങ്ങൾ തിരക്കിയാണ് പോസ്റ്റിട്ടിരുന്നത്. പിന്നീട്‌ ജീവനക്കാരുടെ പോസ്റ്റിലെ ഫോട്ടോ കോപ്പി ചെയ്തു പോസ്റ്റ് ചെയ്തു മുന്നോട്ടു പോയി. ഫേസ്ബുക്കിലെ പോസ്റ്റുകൾ കണ്ടു ആഷിക് അഹമ്മദിനെ പരിചയപ്പെട്ടു എന്നെ പോലെ അവനും യാത്രകൾ KSRTC യില്‍ ആണെന്നും വീടും ഡിപ്പോയുടെ അടുത്താണ് എന്നു പറഞ്ഞപ്പോൾ ഞാൻ എന്റെ ഈ ഉദ്യമതേ പറ്റി സംസാരിക്കുകയും അദ്ദേഹത്തെ കൂടി admin ആക്കി. ജീവനക്കാരിൽ നിന്നു A.P Raji ചേട്ടന്‍ Makesh ചേട്ടൻ Rafeeq ഇക്ക എന്നിവരും KSRTC യെ പറ്റി തിരക്കി നടക്കുന്ന ഹരിപ്പാട്ടുകാരൻ Adersh V Nair കൂടെ ആയപ്പോൾ പേജിന് പുതുജീവനായി. 2016 ലെ പന്ത്രണ്ടുവിളക്ക് ഏകോപനത്തിൽ ജീവനക്കാരോട് കൂടുതൽ ഇടപഴകിയത് എല്ലാവരെയും പരിചയപ്പെടുത്തി. ATO Biju സാറും DE ആയിരുന്ന Santhosh സാറും പിന്നിട് വന്ന KOSHY സാറും Aji സാറും ADE Padmakumar Sir, Amosh Sir അവരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നല്‍കി വരുന്നു.. 2016 ഒക്‌ടോബറിൽ ഒരു whatsapp കൂട്ടായ്മ തുടങ്ങുകയും Hareesh Jalgalnath എന്നിവരും പങ്കാളികളായി. ഡിപ്പോ അധികൃതരുടെ അനുമതിയോടെ ബസ്സില്‍ sticker പതിക്കാനും റൂട്ട് ബോർഡ് വെക്കാനും തുടങ്ങി.. നമ്മുടെ thenkasi ബസ്സില്‍ ആദ്യമായി ബോര്‍ഡും stickers ഉം ചെയിതു. നിലവില്‍ ഫേസ്ബുക്കിൽ 3500 ഓളം പേരും whatsapp ൽ 100 ഓളം പ്രവര്‍ത്തകരുമുണ്ട്.. ഇന്നു ഏകദേശം 3500 ൽ അധികം ആളുകള്‍ പിന്തുടരുന്ന പേജാണ് KSRTC KAYAMKULAM.”

കായംകുളത്തിന്റെ കെ എസ് ആർ ടി സി യാത്രകളും വിവരങ്ങളും ടൈമിങ്ങുകളും കൃത്യമായി ഇവർ ഈ പേജിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നുണ്ട് തീർത്തും ഒരുപാട് പേർക്ക് വഴികാട്ടി കൂടിയാണ് ഈ പേജ്. അത് തന്നെയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കു ഇത് മുന്നോട്ടു കൊണ്ട് പോകാൻ ഉള്ള പ്രചോദനവും.  ഇനിയും ഒരുപാട് കാര്യങ്ങളുമായി കെ എസ് ആർ ടി സി കായംകുളം പേജ് നമ്മുടെ കൂടെ തന്നെ കാണും.
ഫേസ്ബുക് പേജ് ലൈക് ചെയ്യാത്തവർ ലൈക് ചെയ്തു കൂടുതൽ വാർത്തകൾക്കും പോസ്റ്റുകൾക്കുമായി കാത്തിരിക്കുക

Page Link KSRTC Kayamkulam

Leave A Reply

Your email address will not be published.