web analytics

തിരഞ്ഞെടുപ്പ് കമ്മീഷൻറ നടപടി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു

0 207

കായംകുളം മുനിസിപ്പൽ എട്ടാം വാർഡിലെ കൗൺസിലർ സുൾഫിക്കർ മയൂരിയുടെ നഗരസഭ അംഗത്വം റദ്ദാക്കിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറ നടപടി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു . സുൾഫിക്കർ മയൂരിക്ക് കൗൺസിലർ ആയി തുടരാമെന്ന് ഹൈക്കോടതി വിധി.
മുന്നേ കായംകുളം നഗരസഭാ എട്ടാം വാർഡ് കൗൺസിലർ ആയ സുല്ഫിക്കറിനെതിരെ കായംകുളം ചക്കാലമുക്ക് വിളയത്ത് റഫീഖ് നൽകിയ പരാതിയിലാണ് നടപടി. ഇരട്ട പദവിയും ശമ്പളവും ചോദ്യം ചെയ്തായിരുന്നു പരാതി. നഗരസഭാ അംഗത്വവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ സ്ഥാനവും ഒന്നിച്ചു വഹിക്കുന്നുവെന്ന പരാതി ശെരിവെച്ചാണ് അന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയത്

Leave A Reply

Your email address will not be published.