web analytics

കാർട്ടൂൺ മ്യുസിയം

0 219
Sankar’s Cartoon in Indian Stamp

ലോക പ്രശസ്ത കാർട്ടൂണിസ്റ് ശങ്കറിന്റെ സ്മാരകമായി ജന്മനാടായ കായംകുളത്തു ലളിത കല അക്കാദമിക്ക് കീഴിൽ സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് ഈ കാർട്ടൂൺ മ്യുസിയം. കാർട്ടൂൺ മ്യുസിയം എന്ന നിലയിൽ വെറും കാർട്ടൂണുകൾ മാത്രമല്ല ഇവിടെയുള്ളത്. ഇവിടെ എത്തുന്നവരെ ആനയിക്കുന്നത് കേരളത്തിലെ പ്രഗത്ഭരായ ശിൽപികൾ തീർത്ത അതി മനോഹരമായ ശില്പങ്ങൾ ആണ്.

 

Inside of museum

ഇന്ത്യയുടെ ഭരണ, സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച കാർട്ടൂണുകൾ പിറന്ന അദ്ദേഹത്തിന്റെ ക്യാൻവാസുകൾ ഒരുങ്ങിയ മേശയും കസേരയും ലൈറ്റുമെല്ലാം വളരെ ഭംഗിയായി മ്യുസിയത്തിനുള്ളിൽ  സജ്ജീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തനത്തിൽ കാർട്ടൂണിനും സ്ഥാനമുണ്ടെന്ന് പ്രഖ്യാപിച്ച ശങ്കറിന്റെ മഹാ വരകൾ, ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടാകുന്ന ചലനങ്ങളിൽ പ്രതിക്ഷേധ ത്തിന്റെയും പ്രതികരണത്തിന്റെയും വരകൾ തീർത്ത ശങ്കറിന്റെ മഹാ വിസ്മയങ്ങൾ. കണ്ണിന്റെ കുളിര്മയേകുന്നതും ചിന്തിപ്പിക്കുന്നതുമായ ഒരുപാട് കാർട്ടൂണുകൾ എല്ലാം കൊണ്ടും സമ്പന്നമാണ് കായംകുളത്തെ ഈ മ്യുസിയം. രാജ്യം പദ്മ ശ്രീ, പദ്മ വിഭൂഷൺ പത്മ ഭൂഷൺ തുടങ്ങിയ ഒട്ടനവധി പദവികൾ കൊടുത്ത ആ കലാകാരന് വേണ്ടി അദ്ദേഹത്തിന്റെ ഓർമകളെ സ്വന്തം ജന്മനാട്ടിൽ ഒരു സ്മാരകം എന്ന നിലയിൽ തുടങ്ങിയ സംസ്ഥാന സർക്കാരിന്റെ ഉചിതമായ തീരുമാനങ്ങളിൽ ഒന്നാണ് കാർട്ടൂൺ മ്യുസിയം

Leave A Reply

Your email address will not be published.