web analytics

യുവതിയെ സാഹസികമായി രക്ഷപെടുത്തിയത് ക്യാമറാമാൻ

0 267

കരിപ്പുഴ തോട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ സി ഡി നെറ്റ് ന്യൂസ് ക്യാമറമാന്‍ ഷെജരാജ് മാവേലിക്കര സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.

 

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നൂറനാട് പടനിലം സ്വദേശിനിയായ രജനി എന്ന യുവതി കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കായംകുളം മാര്‍ക്കറ്റ് ഭാഗത്ത് തോട്ടില്‍ ചാടിയത. ഈ സമയം തോടിനോട് ചേര്‍ന്ന റോഡുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനായി ദൃശ്യങ്ങള്‍ ചിത്രിക്കരിക്കുകയായിരുന്ന സി ഡി നെറ്റ് ന്യൂസ് ക്യാമറമാന്‍ ഷെജരാജ് ഇതു കാണുകയും പെട്ടന്നു തന്നെ തോട്ടിലേക്ക് എടുത്ത് ചാടി നീന്തി ചെന്ന് ഒഴുക്കില്‍പ്പെട്ട യുവതിയെ ര്ക്ഷപ്പെടുത്തുകയുമായിരുന്നു.മാതാവിനും ബന്ധുക്കള്‍ക്കുമൊത്ത് ഓട്ടോറിക്്ഷയിലെത്തിയ യുവതി ഓട്ടോയില്‍ നിന്നിറങ്ങി ഓടി എത്തിയായിരുന്നു തോട്ടിലേക്ക് എടുത്ത് ചാടിയത്. മാലിന്യം നിറഞ്ഞ തോട്ടില്‍ ഈ സമയം നല്ല ഒഴുക്കായിരുന്നു. നിലയില്ലാ വെള്ളത്തിലേക്ക് മറ്റൊന്നും ആലോചിക്കാതെ എടുത്തുചാടിയ ഷെജരാജ് ഏറെ ആയാസപ്പെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയത. ര്ക്ഷാപ്രവര്‍ത്തനത്തിനിടെ ഷെജരാജിന്റെ വിവാഹമോതരവും പണമടങ്ങിയ പേഴ്‌സും നഷ്ടപ്പെട്ടു. കരയ്‌ക്കെത്തിച്ച യുവതിയെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാഹസികമായും സമയോജിതമായും ഇടപ്പെട്ട് യുവതിയുടെ ജീവന്‍ രക്ഷിച്ച ഷെജരാജിനെ നാട്ടുകാരും കായംകുളം എസ് ഐ രാജന്‍ബാബുവും അഭിനന്ദിച്ചു

Leave A Reply

Your email address will not be published.