web analytics

ബൈക്ക് മറിഞ്ഞു കായംകുളത്ത് കോളജ് വിദ്യാർഥിനി മരിച്ചു

0 148

കായംകുളത്തു പിതാവ് ഓടിച്ച ബൈക്ക് മറിഞ്ഞു പെൺകുട്ടി മരിച്ചു. ചിങ്ങോലി ആയിക്കാട് പുത്തൻവീട്ടിൽ ഇർഷാദിന്റെ മകൾ ഇർഫാന (18) ആണു മരിച്ചത്. കായംകുളം –കാർത്തികപ്പള്ളി റോഡിൽ ചൂളത്തെരുവിനു സമീപമാണ് അപകടം.വെളളക്കെട്ടിൽ കിടന്ന റോഡിലെ കുഴിയിൽ ബൈക്ക് വീഴുകയും പുറകിലിരുന്ന ഇർഫാന റോഡിലേക്ക് വീഴുകയുമായിരുന്നു, തൊട്ട് പുറകെ വന്ന പ്രൈവറ്റ് ബസ് ശരീരത്ത് കൂടി കയറിയിറങിയാണു മരണം സംഭവിച്ചത് കായംകുളം ഐക്യ ജംക്‌ഷനിലെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജിൽ ബിരുദ വിദ്യാർഥിനിയാണ് ഇർഫാന.

Leave A Reply

Your email address will not be published.