web analytics

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0 713

ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാഡികള്‍ക്കും നാളെ 16 07 18 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയെ തുടര്‍ന്നാണ് അവധി.അമ്പലപ്പുഴ, ചേര്‍ത്തല കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 21 ന് പ്രവര്‍ത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചു. പകരം ഈ മാസം 28 നും ഓഗസ്റ്റ് 4 നും പ്രവര്‍ത്തി ദിനമായിരിക്കും

കലക്ടറിന്റെ ഫേസ്ബുക് പേജിൽ നിന്നും :കാലവർഷം ശക്തി പ്രാപിച്ചിട്ടുള്ളതിനാൽ ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും16.07.2018- (തിങ്കളാഴ്ച്ച) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.പൊതു പരീക്ഷകൾ,സർവ്വകലാശാല പരീക്ഷകൾ മുതലായവ മുൻനിശ്ചയിച്ച പ്രകാരം ഉണ്ടായിരിക്കുന്നതാണ്. അംഗൻവാടികൾ തുറന്ന് പ്രവർത്തിക്കേണ്ടതും എന്നാൽ കുട്ടികൾക്ക് അവധിയായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ദുരന്ത സാധ്യത പൂർണ്ണമായും ഒഴിവാക്കുന്നതിനായി
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്ന
സാഹചര്യങ്ങളിൽ കടൽത്തീരങ്ങൾ ,കായലോരങ്ങൾ ,വെള്ളക്കെട്ടുകൾ മുതലായ സ്ഥലങ്ങളിൽ കുട്ടികൾ കുളിക്കുന്നതിനോ, നീന്തുന്നതിനോ ,കളിക്കുന്നതിനോ ശ്രമിക്കരുതെന്നും അദ്ധ്യയന ദിവസങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തതിന് വീട്ടിൽത്തന്നെയിരുന്ന് പഠിക്കുന്നതിന് പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave A Reply

Your email address will not be published.