web analytics

റെക്കോർഡ് ആദ്യ ദിന കളക്ഷനുമായി കായംകുളം കൊച്ചുണ്ണി; മലയാളത്തിലെ ഏറ്റവും വലിയ ഓപ്പണിങ്..!

0 413

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടി കായംകുളം കൊച്ചുണ്ണി. ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ച ശ്രീ ഗോകുലം മൂവീസ് തന്നെയാണ് ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഒഫീഷ്യൽ ആയി തന്നെ ഇന്ന് പുറത്തു വിട്ടത്. ആയിരത്തി അറുനൂറിൽ അധികം ഷോസ് ആദ്യ ദിനം കേരളത്തിൽ കളിച്ച കായംകുളം കൊച്ചുണ്ണി ആദ്യ ദിനം ഇവിടെ നിന്ന് നേടിയത് അഞ്ചു കോടി മൂന്ന് ലക്ഷം രൂപയാണ്. നാല് കോടി അഞ്ചു ലക്ഷം രൂപ ആദ്യ ദിന കളക്ഷൻ നേടിയ മോഹൻലാൽ ചിത്രം പുലി മുരുകന്റെ റെക്കോർഡ് ആണ് കായംകുളം കൊച്ചുണ്ണി തിരുത്തിയെഴുതിയത്. മറ്റു ഭാഷ ചിത്രങ്ങൾ കൂടെ ഉൾപ്പെടുത്തിയാൽ വിജയ് ചിത്രം മെർസലിന്റെ ആദ്യ ദിന കേരളാ കളക്ഷൻ മറി കടന്ന കായംകുളം കൊച്ചുണ്ണി അഞ്ചര കോടിയോളം രൂപ ആദ്യ ദിനം നേടിയ ബാഹുബലി 2 ന്റെ പുറകിൽ രണ്ടാം സ്ഥാനത്തു എത്തി

നിവിൻ പോളി, മോഹൻലാൽ എന്നിവരുടെ സാന്നിധ്യമാണ് ഈ റെക്കോർഡ് നേട്ടത്തിന് കായംകുളം കൊച്ചുണ്ണിയെ സഹായിച്ചത്. കായംകുളം കൊച്ചുണ്ണി ആയി നിവിൻ പോളി എത്തിയപ്പോൾ ഇത്തിക്കര പക്കി ആയാണ് മോഹൻലാൽ എത്തിയത്. മികച്ച പ്രകടനം കൊണ്ട് നിവിൻ പോളി കയ്യടി നേടിയപ്പോൾ പക്കി ആയുള്ള മോഹൻലാലിൻറെ പ്രകടനം മറ്റൊരു മോഹൻലാൽ മാജിക് ആയി മറി. പ്രേക്ഷകരും നിരൂപകരും ഒരേപോലെ ഏറ്റെടുത്ത ഈ ബ്രഹ്മാണ്ഡ ചിത്രം ചരിത്ര വിജയത്തിലേക്കാണ് കുതിക്കുന്നത്‌. റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ടീം ആണ്. ഗോകുലം ഗോപാലൻ നിർമ്മിച്ച കായംകുളം കൊച്ചുണ്ണിയിൽ വലിയ താര നിരയാണ് അണിനിരന്നിരിക്കുന്നത്‌.

Leave A Reply

Your email address will not be published.