web analytics

തോടുകളില്‍ മാലിന്യം തള്ളല്‍ വ്യാപകം

0 232

കായംകുളം നഗരസഭ പരിധിയിലെ തോടുകളില്‍ മാലിന്യം തള്ളല്‍ വ്യാപകം. ശുചിമുറി മാലിന്യംവരെ ഒഴുക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ജലം മലിനമായതോടെ ത്വക്ക് രോഗങ്ങളും കൂടിയിട്ടുണ്ട്.

കായംകുളം മുണ്ടകത്തില്‍ തോടാണ് മാലിന്യവാഹിനിയായി മാറിയത്. നഗരസഭയിലെ 39, 43വാർഡുകളിലൂടെ ഒഴുകുന്ന തോടിനെ ഒട്ടേറെ കുടുംബങ്ങളാണ് ആശ്രയിക്കുന്നത്. നഗരത്തിലെ കടകളില്‍നിന്നുള്ള ഇറച്ചി മാലിന്യങ്ങളും ഹോട്ടല്‍മാലിന്യങ്ങളും ഉള്‍പ്പടെ തള്ളുന്നത് തോട്ടിലേക്കാണ്.ദുർഗന്ധം മൂലം പരിസരവാസികള്‍ക്ക് ബുദ്ധിമുട്ട് വേറെയും. മൂക്ക് പൊത്തിേവേണം ഇത് വഴിയാത്ര ചെയ്യാൻ. പറയേണ്ടിടത്തെല്ലാം പരാതി പറഞ്ഞിട്ടും മാറ്റമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ശുചിമുറി മാലിന്യംവരെ ഒഴുക്കാന്‍ തുടങ്ങിയതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തിപ്പെട്ടു. കായംകുളം പട്ടണത്തിനു നടുവിലൂടെ ഒഴുകുന്ന ഇഞ്ചെക്കൽ തോടും മാലിന്യവാഹിനിയായി ഒഴുകുകയാണ്. മാലിന്യനിക്ഷേപ കേന്ദ്രങ്ങളായ തോടുകളെ സംരക്ഷിക്കാന്‍ നടപടിവേണമെന്നാണ് ആവശ്യം.

 

Credit : Manorama News

Leave A Reply

Your email address will not be published.