web analytics

ട്രോളർമാരുടെ വിജയം. തീയേറ്റർ ട്രോളുകൾ കാണാം

0 678

രണ്ടു വര്ഷം ആകാൻ പോകുന്നു ട്രോൾ കായംകുളം എന്ന സോഷ്യൽ മീഡിയ പ്ലാറ് ഫോം തുടങ്ങിയിട്ട്. നാട്ടിലെ വിഷയങ്ങൾ ട്രോളുകളാക്കി അധികാരികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിൽ കായംകുളത്തെ ആക്റ്റീവ് ആയ ട്രോൾ കായംകുളം എന്ന ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, വെബ്‌സൈറ്റ്,വാട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ വിങ് ഏറ്റവും മുൻപന്തിയിൽ തന്നെ നിൽക്കുന്നു.

പ്രളയ സമയത്തു സോഷ്യൽ മീഡിയ കൺട്രോൾ റൂമുകളാക്കുകയും ഒരു ലക്ഷത്തിൽ പരം രൂപയുടെ സാധനങ്ങൾ പ്രളയ സ്ഥലത്തു എത്തിച്ചു നൽകുകയും ഹരിപ്പാട് വീയപുരം ക്യാമ്പ് ഏറ്റെടുത്തു നടത്തുകയും ചെയ്തത് ട്രോൾ കായംകുളമാണ്. ലോകത്തു ആദ്യമായി ഒരു സിനിമയുടെ ഫസ്റ്റ് ഡേ ഫാൻസ്‌ ഷോ നടത്തിയ ട്രോൾ പേജും മറ്റാരുമല്ല. വെറും ട്രോളുകൾ മാത്രമല്ലാതെ ഒട്ടനവധി നല്ല കാര്യങ്ങളും ജീവ കാരുണ്യ പ്രവർത്തനങ്ങളുമാണ് ട്രോൾ കായംകുളം ചെയ്യുന്നത്. വിങ്ങിനു സ്വന്തമായി ബ്ലഡ് ഡൊണേഷൻ വിങ്ങും ന്യൂസ് പോർട്ടലും ഉണ്ട്.

കായംകുളത്തു തീയറ്റർ ഉറപ്പായ സ്ഥിതിക്ക് ഈ വിജയത്തിൽ കുറച്ചൊന്നുമല്ലാത്ത പങ്കു കായംകുളത്തെ ട്രോളന്മാർക്കും ട്രോളത്തികൾക്കും കൂടിയുള്ളതാണ്. നമ്മുടെ എം എൽ എ അത് സമ്മതിച്ചതുമാണ്. ട്രോൾ ഗ്രൂപ്പിൽ ആക്റ്റീവ് ആയ എം എൽ എ ട്രോളുകൾ കാണാറുള്ളതും കമന്റുകൾ ചെയ്യുന്നതും വളരെ അത്ഭുതത്തോടെ നോക്കി കണ്ടു.

സോഷ്യൽ പ്ലാറ്റ്‌ഫോം തുടങ്ങിയ അന്ന് മുതൽ ഏറ്റവും കൂടുതൽ ട്രോളുകൾ വന്നതും തീയറ്ററിന്റെ ചൊല്ലിയായിരുന്നു. സ്വന്തം നാടിന്റെ വീര നായകൻറെ ചിത്രമായ കായംകുളം കൊച്ചുണ്ണി സ്വന്തം നാട്ടിലെ തീയേറ്ററിൽ ഇരുന്നു കാണാൻ പറ്റാത്തതിലെ വിഷമം എം എൽ എ യെ അറിയിക്കാൻ നടത്തിയ ” WE NEED A THEATRE ”  ക്യാമ്പയിൻ കേരളത്തിൽ മുഴുവൻ ശ്രദ്ധയാകര്ഷിച്ചതും മാധ്യമങ്ങൾ ഏറ്റു പിടിച്ചതുമാണ്.

തീയേറ്റർ വന്നതിൽ നല്ല ഒരു പങ്കു ട്രോളന്മാർക്കുമുണ്ടെന്നു തെളിയിക്കുന്നതാണ് ഇന്നലെയും ഇന്നുമായി ട്രോൾ കായംകുളം ഗ്രൂപ്പിലും ഇൻബോക്സിലും കാണാൻ സാധിക്കുന്ന പോസ്റ്റുകളും മെസ്സേജുകളും കമന്റുകളും.

കായംകുളത്തു തീയറ്റർ വരുന്ന ഈ അവസരത്തിൽ ട്രോൾ കായംകുളത്തിനെ വക ഇതുവരെ വന്നതിലെ ചില തീയേറ്റർ ട്രോളുകൾ കാണാം.

 

Leave A Reply

Your email address will not be published.