web analytics

കേശവനായി കയ്യടി നേടി സണ്ണി വെയ്ൻ; കായംകുളം കൊച്ചുണ്ണിയിലെ വില്ലൻ വേഷം പ്രേക്ഷകർ ഏറ്റെടുക്കുന്നു..!

0 595

പ്രേക്ഷകരെ ആവേശം കൊള്ളിച്ചു കൊണ്ടാണ് കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം പ്രദർശനത്തിന് എത്തിയത്. യുവ താരം നിവിൻ പോളി കൊച്ചുണ്ണി എന്ന ടൈറ്റിൽ കഥാപാത്രമായി മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ, ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിൽ എത്തിയ താര ചക്രവർത്തി മോഹൻലാൽ തന്റെ വേഷം ഉജ്ജ്വലമാക്കി കൊണ്ട് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേപോലെ നേടിയെടുക്കുകയാണ്. അതുപോലെ ഈ ചിത്രത്തിൽ ഗംഭീര പ്രകടനം നടത്തിയ രണ്ടു പേരാണ് കേശവൻ എന്ന നെഗറ്റീവ് വേഷത്തിൽ എത്തിയ സണ്ണി വെയ്‌നും തങ്ങൾ എന്ന കളരിയാശാനായി എത്തിയ ബാബു ആന്റണിയും

കേശവൻ എന്ന വില്ലൻ വേഷം സണ്ണി വെയ്‌നിന്റെ അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറി കഴിഞ്ഞു. പ്രേക്ഷകർ അകമഴിഞ്ഞ് പ്രശംസിക്കുകയാണ് കായംകുളം കൊച്ചുണ്ണിയിലെ ഈ നടന്റെ മികച്ച പ്രകടനത്തെ. വളരെ സ്വാഭാവികമായും തീവ്രതയോടെയും കേശവൻ എന്ന കഥാപാത്രത്തിന് സണ്ണി വെയ്ൻ ജീവൻ പകർന്നു. കേശവന്റെ പകയും ചതിയും ആവേശവും അഭ്യാസവുമെല്ലാം ഏറ്റവും ഗംഭീരമായ രീതിയിൽ തന്നെ വെള്ളിത്തിരയിൽ എത്തിക്കാൻ സണ്ണി വെയ്ന് സാധിച്ചു. ഏതു തരം വേഷവും തന്റെ കയ്യിൽ ഭദ്രം ആണെന്നും ഈ നടൻ പ്രേക്ഷകർക്ക് മുന്നിൽ തെളിയിക്കുകയായിരുന്നു.

ആക്ഷൻ രംഗങ്ങളിലും മികച്ച പ്രകടനമാണ് സണ്ണി വെയ്ൻ പുറത്തെടുത്തത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും നിർമ്മിച്ചത് ഗോകുലം ഗോപാലനും ആണ്. മോഹൻലാൽ, നിവിൻ പോളി , സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരെ കൂടാതെ ഷൈൻ ടോം ചാക്കോ, പ്രിയ ആനന്ദ്, സുധീർ കരമന, സുനിൽ സുഗത, ഇടവേള ബാബു, പ്രിയങ്ക തിമേഷ്, സുദേവ് നായർ, മണികണ്ഠൻ ആചാരി, അമിത്, അനീഷ് ജി മേനോൻ , മുകുന്ദൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.