web analytics

കായംകുളത്ത് ടാങ്കറിൽ നിന്നും പെട്രോൾ ചോർന്നു

0 1,010

ദേശീയപാതയിൽ കരീലകുളങ്ങര യിൽ പെട്രോൾ കയറ്റിവന്ന ടാങ്കറിൽ നിന്നും പെട്രോൾ ചോർന്നു. എറണാകുളം ഇരുമ്പനത്ത് നിന്നും തിരുവനന്തപുരത്തേക്ക് പെട്രോളുമായി പോവുകയായിരുന്ന ബിപിസിഎൽന്റെ പെട്രോൾ ടാങ്ക് ആണ് ചോർന്നത്. കരിയിലകുളങ്ങര ആലപ്പി കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന് മുൻവശത്ത് എത്തിയപ്പോഴാണ് ചോർച്ച ശ്രദ്ധയിൽപെട്ടത് ഡ്രൈവർ ഉടൻതന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയും കായംകുളത്തുനിന്നും രണ്ട് യൂണിറ്റ് അഗ്നിശമനസേന സ്ഥലത്തെത്തുകയും ചെയ്തു ഇവർ ചോർച്ചാ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ് സമീപത്തുള്ള പെട്രോൾ പമ്പ് ലേക്ക് ടാങ്കർ എത്തിച്ച് പെട്രോൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നു… പെട്രോൾ കേറ്റി വന്ന ടാങ്കർ ലോറി ചോർച്ചയെത്തുടർന്ന് ദേശീയപാതയിലെ ഗതാഗതം ഒരു മണിക്കൂറായി തടസ്സപ്പെട്ടിരിക്കുന്നു ചോർച്ച അടയ്ക്കാനുള്ള ശ്രമം ഫയർഫോഴ്സും പോലീസും ചേർന്ന് ചെയ്യുന്നു.

 

കടപ്പാട് : സി ഡി നെറ്റ് ന്യൂസ്.

Leave A Reply

Your email address will not be published.