web analytics

കായംകുളംകാരന് ആതുര സേവാ അവാർഡ്

0 522

ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ഏഴാമത് ആതുര സേവാ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കായംകുളംകാരന് അവാർഡ്.

ഹരിപ്പാട് ആയാപറമ്പ് സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ ആണ് അവാർഡിന് അർഹൻ. ആയാപറമ്പിലെ സ്‌നേഹവീട്, ബ്ലഡ് ഡൊണേഷൻ സെൽ തുടങ്ങിയ ഒട്ടനേകം പ്രവർത്തികളിലൂടെ കായംകുളത്തെ യുവാക്കൾക്ക് പ്രചോദനം നൽകുന്ന ഒരു വ്യക്തി കൂടിയാണ് മുഹമ്മദ് ഷെമീർ.

 

മുഹമ്മദ് ഷെമീർ

മുഹമ്മദ് ഷെമീറിനെ കൂടാതെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം അസ്സോസിയേറ്റ് പ്രഫസർ ദോ കെ പി ഉദയമ്മ, നേഴ്‌സ് സജീന ജലീൽ  എന്നിവരാണ് പുരസ്‌കാരം ലഭിച്ചത് . ഡിസംബർ ഒൻപതിന് വൈകിട്ട്  മൂന്നിന് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നടക്കുന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തക ഉമാ പ്രേമം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് കൃപ പ്രസിഡന്റ് പ്രദീപ് കുട്ടാല, ജനറൽ സെക്രട്ടറി ദേവൻ പി വന്ദനം, ഖജാൻജി ഹംസ എ.കുഴുവേലി എന്നിവർ അറിയിച്ചു. പ്രളയകാലത്തു മനുഷ്യചവിട്ടുപടിയായി മാറി പ്രശംസ നേടിയ മലപ്പുറം സ്വദേശി ജൈസൽ മുഖ്യാതിഥിയാകും.

Leave A Reply

Your email address will not be published.