web analytics

കാത്തിരിപ്പിനൊടുവിൽ കായംകുളത്ത് തീയേറ്റർ

1 4,160

കായംകുളം മൾട്ടി പ്ലസ് തിയേറ്ററിന് കേരള സർക്കാരിന്റെ അനുമതി..

കായംകുളക്കാരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമം. സ്വന്തമായി തീയറ്റർ ഇല്ലാത്ത നാടെന്ന കളിയാക്കലുകൾ കേട്ട് നടന്ന കായംകുളക്കാർക്ക് ഇനി ആ കളിയാക്കലുകൾ കേൾക്കേണ്ടി വരില്ല.

കായംകുളം എം എൽ എ ശ്രീമതി യു പ്രതിഭ തന്റെ ഫേസ്ബുക് ലൈവിൽ വന്നാണ് സന്തോഷ വാർത്ത പങ്ക് വെച്ചത്.

 


ശ്രീമതി പ്രതിഭ ഫേസ്ബുക് ലൈവിൽ പറഞ്ഞത് :
ഒരു സന്തോഷ വാർത്ത പറയാൻ വേണ്ടിയാണ് ഞാനിപ്പോൾ നിങ്ങളുടെ മുന്നിൽ ലൈവിൽ വന്നത്. നമ്മുടെ കായംകുളത്തിനു ഗവണ്മെന്റ് മൾട്ടി പ്ലസ് തീയേറ്റർ അനുവദിച്ചിരിക്കുന്നു. അതിന്റെ ഒരുപാട് നടപടി ക്രമങ്ങളിലൂടെ പോവുകയായിരുന്നു എന്നാൽ ഇന്നാണ് അത് അംഗീകരിച്ചു കിട്ടിയത്. അത് കൊണ്ട് ഇനി നമുക്ക് തിയേറ്ററിന്റെ ടെണ്ടർ പോലെയുള്ള നടപടികളിലേക്ക് പോകാം.
ഏകദേശം 4000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ കെട്ടിടം നിർമിക്കുന്നത്. 15.03 കോടി രൂപയാണ് ഗവണ്മെന്റ് അനുവദിച്ചു നൽകിയിരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ അവര്കൾക്കു ആദ്യം തന്നെ നന്ദി അറിയിക്കുന്നു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള ഈ ഗവണ്മെന്റിനു വലിയ ഒരു സലൂട്ട് from my heart. പിന്നെ ഒരുപാട് ട്രോളുകൾ ഞാൻ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരുപാട് ട്രോളന്മാർ, പലപ്പോഴായിട്ട് അവർ കളിയാക്കിയിട്ടുണ്ട് തീയേറ്റർ വരുമോ ഇല്ലയോ എന്നൊക്കെ ചോദിച്ചു കൊണ്ട്. ഞങ്ങൾ വലിയ ഒരു പരിശ്രമത്തിൽ ആയിരുന്നു തിയേറ്ററിന്റെ പുറകെ. ഇനി നമുക്ക് വേഗം പണികൾ പൂർത്തിയാക്കേണ്ടതായിട്ടുണ്ട്.
3 സ്ക്രീനുകൾ അടങ്ങുന്നതാണ് കായംകുളത്തെ പുതിയ തീയേറ്റർ കോംപ്ലക്സ്.
ആദ്യ സ്‌ക്രീനിൽ 150 പേർക്ക് ഇരിക്കാം. രണ്ടാം സ്‌ക്രീനിൽ 200 പേർക്കും മൂന്നാം സ്‌ക്രീനിൽ 150 പേർക്കും ഇരിക്കാം. കൂടാതെ 2500 sqare feet വ്യാപാര സമുച്ചയങ്ങൾക്കു കൂടി ഉണ്ട്. വാർത്ത ഏറ്റവും പെട്ടെന്ന് നിങ്ങൾ തന്നെ അറിയാൻ വേണ്ടിയാണ് മാധ്യമങ്ങൾക്കു വാർത്ത കൊടുക്കുന്നതിനു മുന്നേ ഫേസ്ബുക് ലൈവിൽ തന്നെ വന്നു പറഞ്ഞത്. കായംകുളം നഗരസഭയാണ് സ്ഥലം വിട്ടു നന്നത്. കായംകുളം നഗരസഭക്കും ഒരായിരം നന്ദി. എല്ലാവര്ക്കും കൂടെ ഒരുമിച്ചിരുന്നു കായംകുളത്തെ നന്നുടെ തീയേറ്ററിൽ സിനിമ കാണാം എന്ന് ഞാൻ ആഗ്രഹിക്കുന്നു.

  1. R says

    തീയറ്റർ വരും 😀 കണ്ടറിയാം. പക്ഷേ ഇതിനിടയിൽ #താലൂക്ക്’ എന്നൊരു ബാലികേറാ മലയുണ്ട് അതിനേപ്പറ്റി വാർത്ത ഒന്നും കേൾക്കുന്നില്ലേ

Leave A Reply

Your email address will not be published.