web analytics

കരിക്കിൽ ഉള്ളത് നമ്മുടെ പിള്ളേരോ ?

0 751

” സോഷ്യൽ മീഡിയയിലെ സൂപ്പർ താരങ്ങളായ ഓണാട്ടുകരക്കാർ ” ഇവരെ അങ്ങനെ തന്നെ വിശേഷിപ്പിക്കാം

സോഷ്യൽ മീഡിയയിലെ സൂപ്പർ ഹിറ്റ് ‘കരിക്ക്’ എല്ലാവർക്കും പ്രീയങ്കരമായ പ്രോഗ്രാം ആണ്. അതിലെ മിന്നും താരങ്ങളായ ലോലനും ജോർജും മലയാളികളുടെ മനസിന്റെയുള്ളിൽ സ്ഥാനം പിടിച്ചവരാണ്. രണ്ടുപേരും നമ്മുടെ ഓണാട്ടുകരക്കാർ ആണെന്ന് എത്രപേർക്ക് അറിയാം?. അതെ ലോലൻ മാവേലിക്കരക്കാരനും ജോർജ് കായംകുളക്കാരനും. പക്ഷെ ശെരിക്കും ഈ ലോലനും ജോർജും ഒന്നുമല്ല ഇവർ.!

മാവേലിക്കരക്കാരൻ ശബരീഷും കായംകുളംകാരൻ അനുവും, രണ്ടു പേരും കരിക്കിലെ അഭിഭാജ്യ ഘടകം എന്ന് തന്നെ പറയേണ്ടി വരും. യുവതി യുവാക്കൾക്കിടയിൽ മികച്ച ഫാൻസ്‌ ഫോള്ളോവിങ് ഇതിനകം രണ്ടുപേരും കരസ്ഥമാക്കി കഴിഞ്ഞു.
ലോലൻ എന്ന നിഷ്കളങ്കമായ കഥാപാത്രമാണ് ശബരീഷിനെ മലയാളികൾക്കിടയിൽ ഇത്രയധികം ജനശ്രദ്ധ നേടിക്കൊടുത്തത്.
ശബരീഷിന്റെ വൈറൽ ആയ നരൻ തീം മ്യൂസിക് ഓടക്കുഴൽ വേർഷൻ നമ്മൾ ഇതിനോടകം കണ്ടിട്ടുള്ളതാണ്. കാണാത്തവർക്കായി

 

അനുവിന്റെ സൈക്കോ രാജനും ഒട്ടും പിന്നിലല്ല ഇക്കാര്യത്തിൽ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോണോ ആക്ട് സീനിയർ ബോയ്സിന്റെ വിഭാഗത്തിൽ പുതിയവിള എച്ച് എസ് എസ് നു വേണ്ടി അനു എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ കരിക്കിൽ കൂടെ മലയാള സിനിമ ലോകത്തേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് അനു. മിഥുൻ മാനുവൽ തോമസിന്റെ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രത്തിലാണ് അനു അഭിനയിക്കുന്നത് അതും ബ്രസിൽ ഫാൻ ആയിട്ട്. അപ്പോൾ തീയേറ്ററിൽ അനുവിന്റെ കോമഡി രംഗങ്ങൾ ചിരിപൊട്ടും എന്ന് ഉറപ്പു തന്നെ.

 

 

ഓണാട്ടുകരയുടെ ഈ മിന്നും താരങ്ങൾ ഉടൻ തന്നെ ട്രോൾ കായംകുളം ഫേസ്ബുക് പേജിൽ ലൈവ് വരുന്നതായിരിക്കും അതിന്റെ വിവരങ്ങൾ ഉടൻ തന്നെ നിങ്ങളിലേക്ക് എത്തിക്കാം.

 

Easy Way To Get Money From Online

 

 

Leave A Reply

Your email address will not be published.